---
title: "അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പ്രതികൾ കുറ്റക്കാർ ; ഗൂഡാലോചനക്കേസിൽ പി.ജയരാജനെയും, ടി.വി രാജേഷിനെയും വെറുതെ വിട്ടു."
english_title: "Ariyil Shukoor Case P Jayarajan TV Rajesh Not Guilty Conspiracy Not Proved"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392254/ariyil-shukoor-case-jayarajan-rajesh-not-guilty-conspiracy"
published_at: "2026-11-19T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe8f1066cc8_Untitled-5_copy.jpg"
keywords: ["Ariyil Shukoor", "P Jayarajan", "TV Rajesh", "CBI Court", "Not Guilty"]
---

# അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പ്രതികൾ കുറ്റക്കാർ ; ഗൂഡാലോചനക്കേസിൽ പി.ജയരാജനെയും, ടി.വി രാജേഷിനെയും വെറുതെ വിട്ടു.

> **Lead Summary:** എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ പി.ജയരാജനെയും, ടി.വി രാജേഷിനെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. കേസിൽ 13 പേർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെ വിട്ടു.

## Article Content

എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ പി.ജയരാജനെയും, ടി.വി രാജേഷിനെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. കേസിൽ 13 പേർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെ വിട്ടു.

എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് നിർണായക വിധി വരുന്നത്.

സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് ഉൾപ്പെടെ 33 പ്രതികളാണ് ഈ കേസിലുണ്ടായിരുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയത്.

കേസിൽ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. പ്രതികൾക്കെതിരെ പോലീസിൽ മൊഴി നൽകിയ പ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇവരിൽ ചിലർ വിദേശത്താണ്. അതുകൊണ്ട് തന്നെ ജയരാജനും രാജേഷിനുമെതിരെയുള്ള സിബിഐയുടെ ഗൂഢാലോചന വാദങ്ങളെ ഇത് സാരമായി ബാധിച്ചു. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് ഷുക്കൂറിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

English Summary: In the Ariyil Shukoor murder case, the court found P. Jayarajan and T.V. Rajesh not guilty. The court clarified that the conspiracy charge was not proved. The verdict was pronounced by the special CBI court in Ernakulam. The verdict came in the case of murdering MSF worker Ariyil Shukoor. There were 33 accused in the case including CPM leaders P. Jayarajan and T.V. Rajesh. CBI's main allegation was that the murder was planned by conspiring in room No. 315 of Thaliparamba Cooperative Hospital. The court found that CBI could not prove this allegation. Shukoor was killed by a mob at Chulliyode field in Thaliparamba on February 20, 2012.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392254/ariyil-shukoor-case-jayarajan-rajesh-not-guilty-conspiracy)