---
title: "ഷൂസിന്റെ സോളിൽ രണ്ടു കോടി രൂപയുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം ; കരിപ്പൂരിൽ കണ്ണൂർ പാതിരിയാട് സ്വദേശി പിടിയിൽ"
english_title: "Kozhikode Airport Gold Smuggling Shoe Sole 2 Crore Gold Seized Kannur Man"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392237/Ukozhikode-airport-gold-smuggling-shoe-sole-2-crore-seized"
published_at: "2026-11-19T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe784038de6_kozhikode-airport-gold-smuggling-shoe-sole-2-crore-seized.jpg"
keywords: ["Kozhikode Airport", "Gold Smuggling", "Shoe Sole", "Karipur Police", "Customs"]
---

# ഷൂസിന്റെ സോളിൽ രണ്ടു കോടി രൂപയുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം ; കരിപ്പൂരിൽ കണ്ണൂർ പാതിരിയാട് സ്വദേശി പിടിയിൽ

> **Lead Summary:** കണ്ണൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടിയുടെ സ്വർണം പിടികൂടി.കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടി രൂപയോളം വിലവരുന്ന സ്വർണം പോലീസ് പിടികൂടി.

## Article Content

കണ്ണൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടിയുടെ സ്വർണം പിടികൂടി.കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടി രൂപയോളം വിലവരുന്ന സ്വർണം പോലീസ് പിടികൂടി.

കണ്ണൂർ പാതിരിയോട് സ്വദേശി അസ്സു (47)വിനെയാണ് കരിപ്പൂർ പോലീസും ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. 1467 ഗ്രാമോളം തൂക്കം വരുന്ന സ്വർണമിശ്രിതം ഇയാളിൽനിന്ന് കണ്ടെടുത്തു.

ചൊവ്വാഴ്ച പുലർച്ചെ 1.45-ന് ദുബായിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ വന്നത്. ധരിച്ചിരുന്ന ഷൂവിനുള്ളിൽ രണ്ടു സോളിലും കറുത്ത തുണികൊണ്ടു മൂടിയാണ് സ്വർണമിശ്രിതം ഒളിപ്പിച്ചത്.

ഒരു സോളിൽ 733.6 ഗ്രാമും അടുത്തതിൽ 733.4 ഗ്രാമുമാണ് ഒളിപ്പിച്ചത്. പിടികൂടിയ സ്വർണവും പ്രതിയെയും പോലീസ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.

കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടുകോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി എന്നാണ് വിവരം. ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത് എന്നാണ് വിവരം. കണ്ണൂർ പാതിരിയോട് സ്വദേശി അസ്സുവിനെയാണ് പിടികൂടിയത് എന്നാണ് വിവരം. കരിപ്പൂർ പോലീസും ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പിടികൂടിയത്

English Summary: Police seized gold worth about two crore rupees that a passenger who arrived from abroad tried to smuggle by hiding it under his shoe at Kozhikode airport. Assu (47), a native of Pathiriyod, Kannur, was caught by Karipur police along with the special squad of the District Police Chief. About 1467 grams of gold mixture was recovered from him. He came on the Air India Express flight that arrived from Dubai at 1.45 am on Tuesday. The gold mixture was hidden inside the two soles of the shoe he was wearing, covered with black cloth. 733.6 grams were hidden in one sole and 733.4 grams in the other. Police handed over the seized gold and the accused to the Kozhikode Customs Preventive Department.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392237/Ukozhikode-airport-gold-smuggling-shoe-sole-2-crore-seized)