---
title: "പന്തക്കൽ ഐ.കെ കുമാരൻ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ആറാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ച സംഭവം ; ഇന്ന്  പള്ളൂർ പൊലീസ് സ്റ്റേഷനിലേക്ക് രക്ഷിതാക്കളുടെ പ്രതിഷേധ മാർച്ച്"
english_title: "Panthakkal School Teacher Beat Student Parents March Pallur Police Station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392217/panthakkal-school-teacher-beat-student-parents-march-pallur-police"
published_at: "2026-11-19T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe5e1395c0e_panthakkal-school-teacher-beat-student-parents-march-pallur-police.jpg"
keywords: ["Panthakkal School", "Teacher Beat Student", "Pallur Police", "Protest March", "Child Welfare"]
---

# പന്തക്കൽ ഐ.കെ കുമാരൻ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ആറാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ച സംഭവം ; ഇന്ന്  പള്ളൂർ പൊലീസ് സ്റ്റേഷനിലേക്ക് രക്ഷിതാക്കളുടെ പ്രതിഷേധ മാർച്ച്

> **Lead Summary:** കോപ്പാലം: കോപ്പാലം തളിയാറമ്മന്റവിട ക്ഷേത്രത്തിന് സമീപത്ത് മിഥിലയിൽ അജിൽ - ദിൽന ദമ്പതികളുടെ മകൻ അക്ഷജിനാണ് അധ്യാപകന്റെ മർദ്ദനത്തിൽ കഴുത്തിന് പരിക്കേറ്റത്. പരാതിയിൽ പന്തക്കൽ പൊലീസ് കേസെടുത്തിരുന്നു.

## Article Content

കോപ്പാലം: കോപ്പാലം തളിയാറമ്മന്റവിട ക്ഷേത്രത്തിന് സമീപത്ത് മിഥിലയിൽ അജിൽ - ദിൽന ദമ്പതികളുടെ മകൻ അക്ഷജിനാണ് അധ്യാപകന്റെ മർദ്ദനത്തിൽ കഴുത്തിന് പരിക്കേറ്റത്. പരാതിയിൽ പന്തക്കൽ പൊലീസ് കേസെടുത്തിരുന്നു.

ഈ മാസം 11 നാണ് ആറാം ക്ലാസ് വിദ്യാർത്ഥി അക്ഷജിന് മലയാളം അധ്യാപകൻ ജയിംസ് ജോസഫിന്റെ മർദ്ദനമേറ്റത്. ഇക്കാര്യം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. വ്യാഴാഴ്ച ക്ലാസിൽ കഴുത്ത് വേദന കൊണ്ട് പുളഞ്ഞ അക്ഷജിനെ കൂട്ടിക്കൊണ്ടുപോകണമെന്ന് പ്രിൻസിപ്പൽ പറഞ്ഞതനുസരിച്ച് രക്ഷിതാവ് സ്കൂളിലെത്തിയപ്പോഴാണ് അധ്യാപകന്റെ മർദ്ദനമേറ്റതാണെന്ന് കുട്ടി പറയുന്നത്.

തുടർന്ന് പന്തക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, പള്ളൂർ ഗവ.ആശുപത്രിയിലും കുട്ടി ചികിത്സ തേടി. അധ്യാപകനെതിരെ രക്ഷിതാക്കൾ പന്തക്കൽ പൊലീസിലും, ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും പരാതി നൽകിയിരുന്നു.

പൊലീസ് കേസെടുത്തതോടെ അധ്യാപകൻ ജയിംസ് ജോസഫ് ഒളിവിൽ പോയി. പരാതി നൽകിയിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ പള്ളൂർ പൊലീസ് സ്റ്റേഷനിലേക്ക് രക്ഷിതാക്കളടക്കമുള്ള ജനങ്ങൾ പ്രതിഷേധ മാർച്ച് നടത്തുന്നത്.

English Summary: In the incident where a Class 6 student was beaten by a teacher at Panthakkal I.K. Kumaran Govt. Higher Secondary School, parents are holding a protest march to Pallur Police Station today. Akshaj, son of Ajil-Dilna couple of Mithilam near Kopalam Thaliyarammanthavida temple, sustained neck injury in the teacher's beating. Panthakkal police had registered a case on the complaint. The Class 6 student Akshaj was beaten by Malayalam teacher James Joseph on the 11th of this month. The child had not told anyone about this. On Thursday, when the principal asked the parent to take Akshaj who was writhing in neck pain in class, the child told the parent when he reached school that he had been beaten by the teacher. Then the child sought treatment at Panthakkal Primary Health Centre and Pallur Govt. Hospital. Parents had complained against the teacher to Panthakkal police and Child Welfare Committee. With police registering a case, teacher James Joseph went into hiding. Protesting the non-arrest of the teacher despite complaint, people including parents are holding a protest march to Pallur Police Station this morning.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392217/panthakkal-school-teacher-beat-student-parents-march-pallur-police)