---
title: "യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്  ; ഭാര്യയും, സുഹൃത്തും കുറ്റക്കാരെന്ന് തലശേരി കോടതി, ശിക്ഷ നാളെ വിധിക്കും"
english_title: "Thalassery Court Wife Friend Guilty Husband Murder Case Sentence Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392193/thalassery-court-wife-friend-guilty-husband-murder-sentence-tomorrow"
published_at: "2026-11-18T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdd805eb415_thalassery-court-wife-friend-guilty-husband-murder-sentence-tomorrow.jpg"
keywords: ["Thalassery Court", "Husband Murder", "Wife Guilty", "Payyavoor", "Babu Murder"]
---

# യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്  ; ഭാര്യയും, സുഹൃത്തും കുറ്റക്കാരെന്ന് തലശേരി കോടതി, ശിക്ഷ നാളെ വിധിക്കും

> **Lead Summary:** യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തലശേരി ഒന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതി ജഡ്ജ് സി.ജെ ഡെന്നി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

## Article Content

യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തലശേരി ഒന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതി ജഡ്ജ് സി.ജെ ഡെന്നി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

പയ്യാവൂര്‍ വെമ്പുകല്ലില്‍ കുറ്റിക്കാട്ടുകുന്നേല്‍ ജോബി ജെയിംസ് (40),പയ്യാവൂര്‍ പാറക്കടവ് സ്വദേശിനി ജാന്‍സി ബാബു എന്ന ആനി ബാബു (43) എന്നിവരാണ് കേസിലെ പ്രതികള്‍.ആനിയുടെ ഭര്‍ത്താവായ ബാബു തോണി പറമ്പിലിനെ (52) ഒന്നാം പ്രതി രണ്ടാം പ്രതിയുടെ ഒത്താശയോടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 നവംബര്‍ ഏഴിന് രാത്രി 11ഓടെയാണ് കേസിനാസ്പദ സംഭവം. പാറക്കടവ് ഓര്‍ത്തഡോക്‌സ് പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാബുവിന്റെ മരണം സ്വാഭാവിക മരണമെന്നായിരുന്നു ഭാര്യ അയല്‍ക്കാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. അന്നത്തെ പയ്യാവൂര്‍ എസ്.ഐ പി.ഉഷാദേവിയുടെ നേതൃത്വത്തില്‍ പൊലിസ് വീട്ടിലെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാറ്റുകയായിരുന്നു. പോസ്റ്റ്‌മോര്‍ത്തില്‍ മരണം കൊലപാതകമെന്ന് കണ്ടെത്തി.

കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നാംപ്രതി 2009ല്‍ പാണത്തൂരില യുവതിയെ വിവാഹം കഴിച്ച ശേഷം പയ്യാവൂരില്‍ ഓട്ടോറിക്ഷ ഓടിക്കുമ്പോഴാണ് ആനിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്നാണ് കൊലപാതകം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷന് വേണ്ടി നേരത്ത ജയറാം ദാസും നിലവില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാരും ഹാജരായി.

English Summary: Thalassery First Additional District Sessions Court Judge C.J. Denny found the accused guilty in the case where a young man was strangled to death by his wife and her friend together. The court will pronounce the sentence for the accused tomorrow. The accused in the case are Joby James (40) of Kuttikkattukunnel, Vempukallu, Payyavoor, and Jancy Babu alias Annie Babu (43) of Parakkadavu, Payyavoor. The case is that Babu Thoni Parambil (52), husband of Annie, was killed by the first accused with the abetment of the second accused by tightening a towel around his neck. The incident took place around 11 pm on November 7, 2017. He was found dead in the house near Parakkadavu Orthodox Church. The wife had told neighbours and relatives that Babu's death was a natural death. Police led by the then Payyavoor SI P. Ushadevi reached the house and shifted the body to Pariyaram Medical College Hospital. Postmortem found that the death was murder. The postmortem report is that he was killed by tightening a towel around his neck. The first accused got acquainted with Annie while driving an autorickshaw at Payyavoor after marrying a young woman from Panathur in 2009. It is the prosecution's argument that the murder was committed thereafter. Earlier Jayaram Das and currently Public Prosecutor K. Ajithkumar appeared for prosecution

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392193/thalassery-court-wife-friend-guilty-husband-murder-sentence-tomorrow)