---
title: "ബി.എൽ.എം നിക്ഷേപ തട്ടിപ്പ് ; സ്ഥാപനങ്ങൾ കണ്ടുകെട്ടാൻ ബഡ്സ് ആക്ട് ചുമത്തി, നെഞ്ചുരുകി നിക്ഷേപകർ"
english_title: "BLM Investment Fraud BUDS Act Premkumar Assets Seizure Crime Branch 300 Crore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392144/blm-investment-fraud-buds-act-premkumar-assets-seizure"
published_at: "2026-11-18T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd71b29b62d_blm-investment-fraud-buds-act-premkumar-assets-seizure.jpg"
keywords: ["BLM Fraud", "BUDS Act", "Premkumar", "Crime Branch", "Investment Scam"]
---

# ബി.എൽ.എം നിക്ഷേപ തട്ടിപ്പ് ; സ്ഥാപനങ്ങൾ കണ്ടുകെട്ടാൻ ബഡ്സ് ആക്ട് ചുമത്തി, നെഞ്ചുരുകി നിക്ഷേപകർ

> **Lead Summary:** ബി.എൽ.എം. നിക്ഷേപത്തട്ടിപ്പ് കേസിൽ ക്രമക്കേട് നടത്തിയുണ്ടാക്കിയ സ്ഥാപനങ്ങൾ കണ്ടുകെട്ടാൻ ബഡ്‌സ് ആക്ട് ചുമത്തി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ബി.എൽ.എം. സ്ഥാപക ചെയർമാൻ പ്രേംകുമാർ ഉൾപ്പെ ടെയുള്ളവർക്കെതിരേ ബഡ്‌സ് ആക്ട് ചുമത്തി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേ റ്റ് (നാല്) ദിവ്യ നടേശൻ മുൻപാകെ റിപ്പോർട്ട് നൽകി.ഭാര്യ, മകൻ, മരുമകൻ എന്നിവർ ഡയറക്ടർമാരായി 17 കമ്പനികളുണ്ടാക്കി പ്രേംകുമാർ നിക്ഷേപകരുടെ പണം വകമാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

## Article Content

ബി.എൽ.എം. നിക്ഷേപത്തട്ടിപ്പ് കേസിൽ ക്രമക്കേട് നടത്തിയുണ്ടാക്കിയ സ്ഥാപനങ്ങൾ കണ്ടുകെട്ടാൻ ബഡ്‌സ് ആക്ട് ചുമത്തി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ബി.എൽ.എം. സ്ഥാപക ചെയർമാൻ പ്രേംകുമാർ ഉൾപ്പെ ടെയുള്ളവർക്കെതിരേ ബഡ്‌സ് ആക്ട് ചുമത്തി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേ റ്റ് (നാല്) ദിവ്യ നടേശൻ മുൻപാകെ റിപ്പോർട്ട് നൽകി.ഭാര്യ, മകൻ, മരുമകൻ എന്നിവർ ഡയറക്ടർമാരായി 17 കമ്പനികളുണ്ടാക്കി പ്രേംകുമാർ നിക്ഷേപകരുടെ പണം വകമാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ബി.എൽ.എമ്മിൻ്റെ പണമുപയോഗിച്ച് പ്രേംകുമാറും ബന്ധുക്കളും എന്തൊക്കെ ആസ്തികളുണ്ടാ ക്കിയെന്ന് റവന്യൂവകുപ്പിൽനിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം ക്രൈം ബ്രാഞ്ച് കണ്ടുകെട്ടൽ നടപടിയു മായി മുന്നോട്ടുപോകും. വിവിധ ഇടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയ തുൾപ്പെടെ ആരുടെയൊക്കെ പേരിലാണെന്ന് പരിശോധിക്കും.

പ്രേംകുമാർ ഭാര്യയുടെയും മരുമകൻ്റെയും മകൻ്റെയും പേരിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ള ആസ്തികൾ വാങ്ങിയിട്ടുണ്ട്. സിയാലിൽ പ്രേംകുമാർ 80 കോടിയുടെ ഓഹരിയെടുത്തിട്ടുണ്ട്. ഇവയെല്ലാം കണ്ടുകെട്ടുന്നവയിൽ ഉൾപ്പെടും.

ബഡ്‌സ് ആക്ട് ചുമത്തിയതോടെ നിക്ഷേപത്തട്ടിപ്പ് കേസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറും. പ്രേംകുമാറിനെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല. പക്ഷേ, ഭാര്യ പ്രഭ പ്രേമും മകൻ മധുകേഷും ദുബായിലേക്ക് കടന്നതായി അന്വേഷണസംഘം സ്ഥിരീ കരിച്ചിട്ടുണ്ട്.

ഭാര്യയ്ക്കും മകനും പുറമെ പ്രേംകുമാറിൻ്റെ മരുമകൻ സിദ്ദേശ്വർ, ബി.എൽ.എം. പ്രസിഡന്റ് എൻ. കരുണമൂർത്തി, സി.ഇ.ഒ. സെയ്ത ലവി, 11 ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരെയും ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്.300 കോടിയുടെ സാമ്പത്തിക ആട്ടിപ്പാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി കണ്ടെത്തിയത്.

English Summary: In the BLM investment fraud case, the Crime Branch Economic Offences Wing imposed the BUDS Act to confiscate institutions created through irregularities. A report was submitted before Kozhikode Judicial First Class Magistrate (Four) Divya Natesan imposing the BUDS Act against BLM founder chairman Premkumar and others. Crime Branch found that Premkumar diverted investors' money by creating 17 companies with wife, son and son-in-law as directors. After receiving a report from the Revenue Department on what assets Premkumar and relatives created using BLM money, Crime Branch will proceed with confiscation. It will check in whose names land was purchased at various places. Premkumar bought assets including resorts in the names of wife, son-in-law and son. Premkumar took shares worth Rs 80 crore in CIAL. All these will be included in confiscation. With imposition of BUDS Act, the investment fraud case will move from Magistrate Court to Sessions Court. There is currently no information about Premkumar. But the investigation team confirmed that wife Prabha Prema and son Madhukesh fled to Dubai. Apart from wife and son, Premkumar's son-in-law Siddeshwar, BLM President N. Karunamurthy, CEO Said Lavi, and 11 director board members have also been made accused by Crime Branch. Crime Branch primarily found a financial fraud of Rs 300 crore.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392144/blm-investment-fraud-buds-act-premkumar-assets-seizure)