---
title: "വടകര കുഞ്ഞിപ്പള്ളിയിൽ  വാഹനാപകടം; കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു"
english_title: "Vadakara National Highway Accident Pedestrian Dies Car Hit Kunjipally Shoukathali"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392106/vadakara-highway-accident-pedestrian-dies-kunjipally"
published_at: "2026-11-18T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd44a4d0cb7_vadakara-highway-accident-pedestrian-dies-kunjipally.jpg"
keywords: ["Vadakara", "Road Accident", "Pedestrian Death", "Kunjipally", "Azhiyur"]
---

# വടകര കുഞ്ഞിപ്പള്ളിയിൽ  വാഹനാപകടം; കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

> **Lead Summary:** വടകര: വടകര ദേശീയ പാതയിൽ വാഹനാപകടം. കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിലാണ് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചത്. അഴിയൂർ അണ്ടി കമ്പിനിക്ക് സമീപം കളത്തിൽ സജ്‌നഘറിൽ ഷൗക്കത്തലി യാണ് മരിച്ചത്.

## Article Content

വടകര: വടകര ദേശീയ പാതയിൽ വാഹനാപകടം. കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിലാണ് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചത്. അഴിയൂർ അണ്ടി കമ്പിനിക്ക് സമീപം കളത്തിൽ സജ്‌നഘറിൽ ഷൗക്കത്തലി യാണ് മരിച്ചത്.

ഐ എൻ എൽ പ്രവർത്തകനാണ്. മാധ്യമം പത്രം മുൻ ഫീൽഡ് ഓഫീസറായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അന്ത്യം സംഭവിച്ചു.

ഉപ്പ : എരിക്കിൽ ഉമ്മർ. ഉമ്മ:ആസിയ. സഹോദരങ്ങൾ: മുഹമ്മദ് അലി, സഫിയ ,സൽ‍മ ,സജ്‌ന , സീനത്ത് (ഐഡിയൽ മദ്രസ അദ്ധ്യാപിക ,അഴിയൂർ ). കബറടക്കം കുഞ്ഞിപ്പള്ളി കബർസ്ഥാനിൽ നടക്കും.

English Summary: A pedestrian died after being hit by a car on the national highway at Kunjipally town in Vadakara. The deceased is Shoukathali (50) of Kalathil Sajna House near Azhiyur Andi Company. He was an INL worker. He was a former field officer of Madhyamam newspaper. The incident happened on Tuesday evening. He was hit by a car while crossing the road. He, who was seriously injured, died at Kozhikode Medical College Hospital by night. Father: Erikkil Ummar. Mother: Asiya. Siblings: Muhammad Ali, Safiya, Salma, Sajna, Seenath (Ideal Madrasa teacher, Azhiyur). Burial will be held at Kunjipally Kabarstan.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392106/vadakara-highway-accident-pedestrian-dies-kunjipally)