---
title: "ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കണം ; ചൊക്ലിയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി"
english_title: "Shivasurya Missing 100 Days Chokli Action Committee Protest March Dharna Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392098/shivasurya-missing-100-days-chokli-action-committee-dharna"
published_at: "2026-11-18T11:01:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd38a456515_shivasurya-missing-100-days-chokli-action-committee-dharna.jpg"
keywords: ["Shivasurya Missing", "Chokli", "Action Committee", "Protest Dharna", "Panoor"]
---

# ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കണം ; ചൊക്ലിയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

> **Lead Summary:** ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ വൺ വിദ്യാർഥി കരിയാട് പുളിയനമ്പ്രം പാറേമ്മലിൽ ശിവസൂര്യയെ കാണാതായിട്ട് 100 ദിവസം പിന്നിട്ടിട്ടും അന്വേഷണം നടത്തിയ പോലീസിനും ക്രൈം ബ്രാഞ്ചിനും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്തിൻ കീ ഴിലിൽ മാർച്ചും ധർണയും നടത്തി.

## Article Content

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ വൺ വിദ്യാർഥി കരിയാട് പുളിയനമ്പ്രം പാറേമ്മലിൽ ശിവസൂര്യയെ കാണാതായിട്ട് 100 ദിവസം പിന്നിട്ടിട്ടും അന്വേഷണം നടത്തിയ പോലീസിനും ക്രൈം ബ്രാഞ്ചിനും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്തിൻ കീ ഴിലിൽ മാർച്ചും ധർണയും നടത്തി.

പ്രാഥമികാന്വേഷണത്തിലെ അപാകങ്ങൾ പരിഹരിക്കുക, പോലീസ് അന്വേഷണം ഊർജിതമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭാകൗൺസിലർ വി.വി. ഷെഫീഖ് അധ്യക്ഷത വഹിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രൻ, ആർ.ജെ.ഡി. ദേശീയസമിതിയംഗം കെ.പി. മോഹനൻ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ടി. ജയേഷ്, അഡ്വ.കെ.വി. മനോജ്‌കുമാർ, പി.യു.സി.എൽ. സംസ്ഥാന

പ്രസിഡൻ്റ് അഡ്വ. പി.എ. പൗരൻ, ജില്ലാ സെക്രട്ടറി സുചിത്ര വിവേക്, എം. സുധാകരൻ, രാമചന്ദ്രൻ ജ്യോത്സന, വി. ഉദയൻ എന്നിവർ സംസാരിച്ചു. ശിവസൂര്യയുടെ അച്ഛൻ ജിഗീഷ്, അമ്മമ്മ ഗിരിജ, അച്ഛാച്ചൻ ഭാസ്കരൻ, ബന്ധു വായ രാഗിണി ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

English Summary: Even after 100 days since Shivasurya of Paremmal, Puliyanambra, Kariyad, a Plus One student of Chokli Ramavilasam Higher Secondary School, went missing, the police and Crime Branch investigating have not been able to trace him. In this situation, a march and dharna were held at Kanjirathin Keezhil under the leadership of the Action Committee. The agitation demanding rectification of lapses in the preliminary investigation and intensification of police investigation was inaugurated by Karayi Rajan MLA. Panoor Municipal Councillor V.V. Shefeeq presided. CPM district secretariat member P. Harindran, RJD national committee member K.P. Mohanan, DYFI district secretary Muhammed Afsal, T. Jayesh, Adv. K.V. Manojkumar, PUCL state president Adv. P.A. Pouran, district secretary Suchithra Vivek, M. Sudhakaran, Ramachandran Jyothsna, V. Udayan spoke. Shivasurya's father Jigeesh, grandmother Girija, grandfather Bhaskaran, relative Vay Ragni and others also participated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392098/shivasurya-missing-100-days-chokli-action-committee-dharna)