---
title: "കണ്ണൂരിൽ ഓയിൽ മില്ലിൽ മോഷണം ; ചാക്കുകളിൽ സൂക്ഷിച്ച തേങ്ങകൾ കവർന്നു"
english_title: "Kannur Oil Mill Theft Coconuts Stolen CCTV Two Member Gang Valapattanam Police Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392095/kannur-oil-mill-theft-coconuts-stolen-cctv"
published_at: "2026-11-18T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd32e729674_kannur-oil-mill-theft-coconuts-stolen-cctv.jpg"
keywords: ["Kannur", "Oil Mill Theft", "Coconut Theft", "Pappinisseri", "Valapattanam Police"]
---

# കണ്ണൂരിൽ ഓയിൽ മില്ലിൽ മോഷണം ; ചാക്കുകളിൽ സൂക്ഷിച്ച തേങ്ങകൾ കവർന്നു

> **Lead Summary:** കണ്ണൂർ: ഓയിൽ മില്ലിൽ നിന്നും മോഷണം നടത്തിയ രണ്ടംഗ സംഘത്തിനായി അന്വേഷണം ഊർജ്ജിതം. പാപ്പിനിശേരി പഞ്ചായത്തിന് സമീപത്തെ രാജേഷ് ഓയിൽ ആന്റ് ഫ്ളോർ മില്ലിൽ നിന്നുമാണ് ചാക്കുകളിൽ സൂക്ഷിച്ച തേങ്ങ മോഷണം പോയത്. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. വാഹനത്തിൽ എത്തിയ മോഷ്ടാക്കൾ മതിൽ ചാടിക്കടന്നാണ് മില്ലിനകത്തേക്ക് പ്രവേശിച്ചത്.

## Article Content

കണ്ണൂർ: ഓയിൽ മില്ലിൽ നിന്നും മോഷണം നടത്തിയ രണ്ടംഗ സംഘത്തിനായി അന്വേഷണം ഊർജ്ജിതം. പാപ്പിനിശേരി പഞ്ചായത്തിന് സമീപത്തെ രാജേഷ് ഓയിൽ ആന്റ് ഫ്ളോർ മില്ലിൽ നിന്നുമാണ് ചാക്കുകളിൽ സൂക്ഷിച്ച തേങ്ങ മോഷണം പോയത്. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. വാഹനത്തിൽ എത്തിയ മോഷ്ടാക്കൾ മതിൽ ചാടിക്കടന്നാണ് മില്ലിനകത്തേക്ക് പ്രവേശിച്ചത്.

മില്ലിനകത്ത് സൂക്ഷിച്ച രണ്ട് ചാക്കുകളിൽ സൂക്ഷിച്ച തേങ്ങയുമെടുത്താണ് മോഷ്ടാക്കൾ സ്ഥലം വിട്ടത്. അയൽ വീട്ടിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് മോഷ്ടാക്കൾ തേങ്ങയുമെടുത്ത് സ്ഥലം വിടുകയായിരുന്നു. സ്ഥാപനത്തിന് അകത്ത് തൊഴിലാളികൾ കിടന്നുറങ്ങുന്ന സമയത്തായിരുന്നു മോഷണം.

മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സ്ഥാപന ഉടമ രാജേഷ് വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസി ന് ലഭിച്ചിട്ടുണ്ട്.

English Summary: Investigation has been intensified for the two-member gang that committed theft from an oil mill. Coconuts stored in sacks were stolen from Rajesh Oil and Flour Mill near Pappinisseri Panchayat. The incident happened on Saturday night. The thieves who arrived in a vehicle entered the mill by jumping over the wall. The thieves left with coconuts stored in two sacks kept inside the mill. After hearing noise from the neighbouring house, the thieves left with the coconuts. The theft took place while the workers were sleeping inside the establishment. Visuals of the theft have been captured on the CCTV of the establishment. Establishment owner Rajesh lodged a complaint at Valapattanam Police Station. Police have got clear clues about the thieves.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392095/kannur-oil-mill-theft-coconuts-stolen-cctv)