---
title: "വാഹനത്തിന് പിഴയടക്കാനുണ്ടെന്ന മെസേജ് ലിങ്ക് തുറന്ന യുവതിയുടെ 41,000 നഷ്ടമായി"
english_title: "Fake Vehicle Fine Message Link Fraud Woman Loses Rs 41329 Kumbala Police Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392085/fake-vehicle-fine-message-fraud-woman-loses-41329-kumbala"
published_at: "2026-11-18T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd25116e704_fake-vehicle-fine-message-fraud-woman-loses-41329-kumbala.jpg"
keywords: ["Online Fraud", "Fake Fine Message", "Kumbala", "Cyber Fraud", "Phishing Link"]
---

# വാഹനത്തിന് പിഴയടക്കാനുണ്ടെന്ന മെസേജ് ലിങ്ക് തുറന്ന യുവതിയുടെ 41,000 നഷ്ടമായി

> **Lead Summary:** വാഹനത്തിന് പിഴയടക്കാനുണ്ടെന്ന മെസേജ് അയച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 41,329 രൂപ തട്ടിയെടുത്തതായി പരാതി. നായ്ക്കാപ്പ് നാരായണമംഗ ലത്തെ 28കാരി നൽകിയ പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

വാഹനത്തിന് പിഴയടക്കാനുണ്ടെന്ന മെസേജ് അയച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 41,329 രൂപ തട്ടിയെടുത്തതായി പരാതി. നായ്ക്കാപ്പ് നാരായണമംഗ ലത്തെ 28കാരി നൽകിയ പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ അഞ്ചിനും ഏഴി - നുമിടയിലാണ് പണം തട്ടിയെടുത്തത്. വാഹനത്തിന്റെ പിഴ യടക്കാനുണ്ടെന്ന് കാണിച്ച് ലിങ്ക് അടക്കമുള്ള സന്ദേശമാണ് യുവതിക്ക് ലഭിച്ചത്. ലിങ്ക് തുറന്നതോടെ യുവതിയുടെ പേരിൽ കർണാടക ബാങ്കിൻ്റെ കാസർക്കോട് ശാഖയിലുള്ള അക്കൗണ്ടിൽ നിന്ന് പല തവണകളായി പണം നഷ്ട‌മാവുകയായിരുന്നു.

English Summary: A complaint has been filed that Rs 41,329 was siphoned off from a young woman's bank account by sending a message saying there was a vehicle fine to be paid. Kumbala police have registered a case and started investigation on the complaint filed by a 28-year-old woman from Naykappu Narayanamangalam. The money was siphoned off between the 5th and 7th of this month. The woman received a message with a link stating that there was a vehicle fine to be paid. After opening the link, money was lost in several instalments from the woman's account in the Kasaragod branch of Karnataka Bank.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392085/fake-vehicle-fine-message-fraud-woman-loses-41329-kumbala)