---
title: "കണ്ണൂരിൽ ബി.ജെ.പി നേതാവിനെ ബസിൽ നിന്നും തള്ളിയിട്ട്  മർദിച്ച കേസ് ; ഡ്രൈവറും, കണ്ടക്ടറും  അറസ്റ്റിൽ"
english_title: "Kannur BJP Leader Assaulted In Bus Driver Conductor Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392083/kannur-bjp-leader-assaulted-bus-driver-conductor-arrested"
published_at: "2026-11-18T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd2da62fd43_kannur-bjp-leader-assaulted-bus-driver-conductor-arrested.jpg"
keywords: ["Kannur", "BJP Leader", "KN Narayanan", "Bus Assault", "Driver Arrested"]
---

# കണ്ണൂരിൽ ബി.ജെ.പി നേതാവിനെ ബസിൽ നിന്നും തള്ളിയിട്ട്  മർദിച്ച കേസ് ; ഡ്രൈവറും, കണ്ടക്ടറും  അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: ആർ.എസ്.എസ് മുൻ ജില്ലാ കാര്യവാഹകും ബി.ജെ.പി മുൻ ജില്ലാ കമ്മിറ്റിയംഗവുമായ കെ.എൻ. നാരായണനെ ബസിൽ മർദിച്ച കേസിൽ ഡ്രൈവറും കണ്ടക്‌ടറും അറസ്റ്റിൽ. മയ്യിൽ-കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന അൽഷി ബസ് ഡ്രൈവർ നാറാത്ത് ആലിൻകീഴിലെ ശ്യാംരാജ് , കണ്ടക്‌ടർ നണിയൂർനമ്പ്രത്തെ അമീർ എന്നിവരാണ് പിടിയിലായത്.

## Article Content

കണ്ണൂർ: ആർ.എസ്.എസ് മുൻ ജില്ലാ കാര്യവാഹകും ബി.ജെ.പി മുൻ ജില്ലാ കമ്മിറ്റിയംഗവുമായ കെ.എൻ. നാരായണനെ ബസിൽ മർദിച്ച കേസിൽ ഡ്രൈവറും കണ്ടക്‌ടറും അറസ്റ്റിൽ. മയ്യിൽ-കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന അൽഷി ബസ് ഡ്രൈവർ നാറാത്ത് ആലിൻകീഴിലെ ശ്യാംരാജ് , കണ്ടക്‌ടർ നണിയൂർനമ്പ്രത്തെ അമീർ എന്നിവരാണ് പിടിയിലായത്.

ബസും കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് കേസിനാസ്പ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് ബസിൽ കയറുമ്പോൾ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന് സമീപം നിർത്തുമോയെന്ന് നാരായണൻ ചോദിച്ചിരുന്നുവത്രെ.

നിർത്തുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് ബസിൽ കയറിയെങ്കിലും സ്റ്റോപ്പിൽ നിർത്തിയില്ല. കുറച്ച് അകലെയെത്തിയാണ് നിർത്തിയത്. ഇതേ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടയിൽ നാരായണനെ ബസിൽ നിന്ന് തള്ളി താഴെയിടുകയും താഴെ വീണ ശേഷവും മർദ്ദനം തുടർന്നെന്നുമാണ് പരാതി.

English Summary: In the case of assaulting K.N. Narayanan, former RSS district karyavahak and former BJP district committee member, in a bus, the driver and conductor have been arrested. Shyamraj (32) of Alinkeezh, Narath, driver of the Alshi bus running on the Mayyil-Kannur Hospital route, and Ameer (28) of Naniyurnambra, conductor, have been arrested. The bus has also been taken into custody. The incident that led to the case happened yesterday. It is said that when boarding the bus from Kannur, Narayanan had asked whether it would stop near Kattampally Kairali Heritage. After getting assurance that it would stop, he boarded the bus, but it did not stop at the stop. It stopped only after going some distance away. The complaint is that during the verbal dispute over this, Narayanan was pushed down from the bus and the assault continued even after he fell down.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392083/kannur-bjp-leader-assaulted-bus-driver-conductor-arrested)