---
title: "ശിവസൂര്യ പാലക്കാട്ടൊ..? ; രഹസ്യ വിവരത്തിന് പിന്നാലെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും പാലക്കാട്ടെത്തി"
english_title: "Shivasurya Missing Case Palakkad Sighting Crime Branch DYSP Team Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392048/shivasurya-palakkad-sighting-crime-branch-investigation"
published_at: "2026-11-17T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae21bd72b695_sivasurya-missing-crime-branch-investigation-free.jpg"
keywords: ["Shivasurya", "Missing Boy", "Palakkad", "Crime Branch", "Chokli"]
---

# ശിവസൂര്യ പാലക്കാട്ടൊ..? ; രഹസ്യ വിവരത്തിന് പിന്നാലെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും പാലക്കാട്ടെത്തി

> **Lead Summary:** ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിൻ്റെ മകൻ ശിവസൂര്യയെ പാലക്കാട് പുത്തുരിൽ കണ്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അജ്ഞാതൻ്റെ ഫോൺ കോൾ ലഭിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സനിൽ കുമാറും സംഘവും പാലക്കാട്ടെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിവസൂര്യയെ പാലക്കാട് കണ്ടതായി സന്ദേശം നൽകിയ ഫോൺ പിന്നീട് സ്വിച്ച് ഓഫായത് ദുരൂഹത പടർത്തിയിട്ടുണ്ട്.

## Article Content

ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിൻ്റെ മകൻ ശിവസൂര്യയെ പാലക്കാട് പുത്തുരിൽ കണ്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അജ്ഞാതൻ്റെ ഫോൺ കോൾ ലഭിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സനിൽ കുമാറും സംഘവും പാലക്കാട്ടെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിവസൂര്യയെ പാലക്കാട് കണ്ടതായി സന്ദേശം നൽകിയ ഫോൺ പിന്നീട് സ്വിച്ച് ഓഫായത് ദുരൂഹത പടർത്തിയിട്ടുണ്ട്.

ഇത്തരത്തിൽ പല ഫോൺ കോളുകളും ലഭിക്കുന്നുണ്ട്. ശിവസൂര്യയെ കാണാതായിട്ട് നൂറിലധികം ദിവസം ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. ലോക്കൽ പൊലിസും സ്‌പഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും പിന്നാലെ ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ഇതിനിടയിലാണ് കുട്ടിയെ പാലക്കാട് പുത്തൂരിൽ കണ്ടതായുള്ള വിവരം വന്നിട്ടുള്ളത്. ക്രൈംബ്രാഞ്ച് എസ്‌പി കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി സനിൽകുമാർ, സിഐമാരായ ശ്രീജിത്ത് കൊടേരി, രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

English Summary: There is a report that Shivasurya, son of A. Jigeesh of Shivapriyam, Puliyanambra, Kariyad and a student of Chokli Ramavilasam Higher Secondary School, was seen at Puthur in Palakkad. An anonymous phone call in this regard was received the other day. Crime Branch DYSP Sanil Kumar and team have reached Palakkad and started investigation. The phone from which the message that Shivasurya was seen in Palakkad was given later switched off, creating mystery. Many such phone calls are being received. More than a hundred days have already passed since Shivasurya went missing. Though local police, Special Investigation Team and Crime Branch team investigated, no information about Shivasurya was received. In the meantime, the information that the boy was seen at Puthur in Palakkad has come. Under the supervision of Crime Branch SP K.V. Venugopal, a team led by DYSP Sanilkumar and CIs Sreejith Kodery and Ranjith Raveendran is now investigating the case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392048/shivasurya-palakkad-sighting-crime-branch-investigation)