---
title: "നീണ്ട ഇടവേളക്ക് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട ; മലപ്പുറം സ്വദേശിയിൽ നിന്ന്  1.27 കിലോ സ്വർണം പിടികൂടി, ഇതുവരെ കണ്ടെത്തിയത് 332 കിലോടി"
english_title: "Kannur Airport Gold Smuggling DRI Seizes Gold Worth Rs 1.74 Crore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392031/kannur-airport-gold-smuggling-dri-seizes-gold-worth-rs-174-crore"
published_at: "2026-11-17T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc6f52490a4_kannur-airport-gold-smuggling-dri-seizes-1-74-crore-gold.jpg"
keywords: ["Kannur Airport", "Gold Smuggling", "DRI", "Mattannur", "Gold Seized"]
---

# നീണ്ട ഇടവേളക്ക് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട ; മലപ്പുറം സ്വദേശിയിൽ നിന്ന്  1.27 കിലോ സ്വർണം പിടികൂടി, ഇതുവരെ കണ്ടെത്തിയത് 332 കിലോടി

> **Lead Summary:** കണ്ണൂർ: നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. വിമാനത്താവള ത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനിൽനിന്ന് 1.74 കോടി രൂപയുടെ സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷബീർ ആണ് 1.27 കിലോ സ്വർണ്ണവുമായി പിടിയിലായത്. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രികനായിരു ന്നു.

## Article Content

കണ്ണൂർ: നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. വിമാനത്താവള ത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനിൽനിന്ന് 1.74 കോടി രൂപയുടെ സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷബീർ ആണ് 1.27 കിലോ സ്വർണ്ണവുമായി പിടിയിലായത്. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രികനായിരു ന്നു.

അടിവസ്ത്രത്തിലും ജീൻസിലും ഒളിപ്പിച്ച നിലയിലായി രുന്നു സ്വർണം.ഈ വർഷം ആദ്യമായാണ് കണ്ണൂരിൽ നിന്ന് സ്വർണം പിടികൂടുന്നത്. കഴിഞ്ഞവർഷവും ഒരുതവണ മാത്രമായിരുന്നു സ്വർണം പിടികൂടിയതായി വിവരം ലഭിച്ചത്. 2019 വരെ 62 കേസ്സിലായി 62.972 കിലോ, 2020 ൽ 51 കേസ്സിലായി 39.053 കിലോ, 2021 ൽ 80 കേസ്സിലായി 69.304 കിലോ, 2022 ൽ 75 കേസ്സിലായി 63.285 കിലോ, 2023 ൽ 75 കേസ്സിലായി 76.196 കിലോ, 2024 ൽ 21 കേസ്സിലായി 18.128 കിലോ, 2025 ൽ 1.796 കിലോ എന്നിവ ഉൾപ്പെടെ കണ്ണൂരിൽ നിന്ന് ഇതുവരെ 366 കേസിലായി 332.004 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്

English Summary: After a long gap, a major gold seizure has again taken place at Kannur International Airport in Mattannur. In an inspection conducted by the Directorate of Revenue Intelligence (DRI), 1.27 kg of gold worth Rs 1.74 crore was seized. Officials took Malappuram native Muhammed Shabeer into custody in connection with the incident. Muhammed Shabeer was a passenger on the Air India Express flight that arrived from Abu Dhabi. Acting on secret information, DRI officials stopped and checked him, and found gold hidden in his underwear and jeans. Since Kannur airport started functioning, various agencies have seized a total of 332.004 kg of gold in 366 cases so far. The accused is being questioned further. Officials are also investigating whether a large gang is behind the gold smuggling.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392031/kannur-airport-gold-smuggling-dri-seizes-gold-worth-rs-174-crore)