---
title: "പാനൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം ; അയ്യായിരത്തോളം രൂപ നഷ്ടമായി"
english_title: "Panoor Temple Hundi Broken Theft Rs 5000 Lost Police Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392013/panoor-temple-hundi-broken-theft-5000-lost"
published_at: "2026-11-17T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc5715dcd32_panoor-temple-hundi-broken-theft-5000-lost.jpg"
keywords: ["Panoor", "Temple Theft", "Kollambatta Bhagavathi Temple", "Hundi Theft", "Panoor Police"]
---

# പാനൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം ; അയ്യായിരത്തോളം രൂപ നഷ്ടമായി

> **Lead Summary:** പാനൂർ: പാനൂർ പുത്തൂർ സബ്സ്റ്റേഷന് സമീപത്തെ കൊല്ലമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം. ഏകദേശം അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് ക്ഷേത്ര ഭാരവാഹികളുടെ പരാതി. സംഭവത്തിൽ പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

പാനൂർ: പാനൂർ പുത്തൂർ സബ്സ്റ്റേഷന് സമീപത്തെ കൊല്ലമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം. ഏകദേശം അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് ക്ഷേത്ര ഭാരവാഹികളുടെ പരാതി. സംഭവത്തിൽ പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

പാനൂർ പുത്തൂർ സബ്സ്റ്റേഷന് സമീപത്തെ കൊല്ലബെറ്റ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.രാവിലെ ഭണ്ഡാരത്തിൽ കാണിക്ക സമർപ്പിക്കാനെത്തിയ ഭക്തനാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സമീപത്ത് കട നടത്തുന്ന ക്ഷേത്ര ഭാരവാഹിയെ വിവരം അറിയിക്കുകയായിരുന്നു.

ക്ഷേത്ര പ്രസിഡണ്ടും സെക്രട്ടറിയും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പാനൂർ പോലീസിൽ പരാതി നൽകി. ഭണ്ഡാരത്തിലുണ്ടായിരുന്ന ഏകദേശം അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വർഷങ്ങൾക്കു മുമ്പും ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം നടന്നിരുന്നു. വീണ്ടും സമാനമായ സംഭവം ആവർത്തിച്ചത് ക്ഷേത്ര ഭാരവാഹികളിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

English Summary: The hundi at the Kollambatta Bhagavathi Temple near Panoor Puthoor substation was broken open and stolen. Temple authorities have complained that around Rs 5,000 was lost. Panoor police have started an investigation. The theft took place at the Kollabetta Muchilottu Bhagavathi Temple near Panoor Puthoor substation. A devotee who arrived in the morning to offer kanikka found the lock broken. He then informed a temple office-bearer who runs a shop nearby. The temple president and secretary reached the spot, inspected, and then lodged a complaint with Panoor police. The complaint says around Rs 5,000 that was in the hundi was lost. Police who arrived after getting information have started an investigation. Years ago too, the temple hundi was broken and stolen. The recurrence of a similar incident has caused concern among temple authorities and locals.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392013/panoor-temple-hundi-broken-theft-5000-lost)