---
title: "ലോൺ വാഗ്ദാനം, പിന്നെ പണവുമായി മുങ്ങൽ ; മൂന്ന് പരാതികളിലായി 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ ചൊക്ലി സ്വദേശിനിയെ ബാംഗ്ലൂരിലെത്തി പിടികൂടി കൊളവല്ലൂർ, പാനൂർ സ്റ്റേഷനിലെ വനിതാ എസ്.ഐമാർ"
english_title: "Loan Fraud 20 Lakh Chokli Woman Arrested Bengaluru Women SIs Kolavallur Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391990/loan-fraud-20-lakh-chokli-woman-arrested-bengaluru-women-sis"
published_at: "2026-11-17T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc1a3b542cc_1001497027.jpg"
keywords: ["Loan Fraud", "Chokli", "Bengaluru Arrest", "Women SI", "Naisa Sajid"]
---

# ലോൺ വാഗ്ദാനം, പിന്നെ പണവുമായി മുങ്ങൽ ; മൂന്ന് പരാതികളിലായി 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ ചൊക്ലി സ്വദേശിനിയെ ബാംഗ്ലൂരിലെത്തി പിടികൂടി കൊളവല്ലൂർ, പാനൂർ സ്റ്റേഷനിലെ വനിതാ എസ്.ഐമാർ

> **Lead Summary:** പാനൂർ :(www.panoor ന്യൂസ്‌. In)

## Article Content

പാനൂർ :(www.panoor ന്യൂസ്‌. In)

ലോൺ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് 3 പേരിൽ നിന്നായി 20 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്ത ചൊക്ലി സ്വദേശിനിയായ യുവതിയെ ബാംഗ്ലൂരിലെത്തി പിടികൂടി കൊളവല്ലൂർ, പാനൂർ സ്റ്റേഷനിലെ വനിതാ എസ്.ഐമാർ. കൂത്തുപറമ്പ് എ.എസ്.പി. ശിവത്തിന്റെ നിർദേശപ്രകാരമാണ് വനിതാ എസ്ഐമാരുടെ സംഘം ബംഗ്ളൂരുവിലെത്തിയത്. കടവത്തൂർ മുണ്ടത്തോട് കൊറ്റോൾ മുക്കിൽ എ ഷിജിലയുടെ പരാതിയിൽ ചൊക്ലി ഗ്രാമത്തിയിൽ ഷാഹിദ മൻസിൽ നൈസ സാജിദി (28)നെയാണ് കൊളവല്ലൂർ സബ് ഇൻസ്പെക്ടർ

അനുശ്രുതി സി. ബാലന്റെയും, പാനൂർ സബ് ഇൻസ്പെക്ടർ മരിയ പ്രിൻസിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിൽവച്ചു പിടികൂടിയത്. നൈസ ജോലി ചെയ്തുവന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്നും വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ ആഗസ്ത് 10 വരെ ലോൺ പ്രോസസിങ് ഫീ എന്നും മറ്റും പറഞ്ഞു 16 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തത്. വായ്പയോ,

വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതോടെയാണ് നൈസക്കെതിരെ പരാതി നൽകിയത്. തലശേരി കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. സമാനമായ രീതിയിൽ രണ്ടരലക്ഷം രൂപ തട്ടിയെടുത്തു എന്ന ചൊക്ലി നിടുമ്പ്രം സ്വദേശിനി സബിനയുടെ പരാതിയിൽ ചൊക്ലി പൊലീസ് സ്റ്റേഷനിലും നൈസക്കെതിരെ തിങ്കളാഴ്ച കേസെടുത്തു. കണ്ണൂർ സ്റ്റേഷനിലും നൈസക്കെതിരെ കേസുണ്ട്. എ.എസ്.ഐ ബൈജു, എസി.സി.പി.ഒ സിജിൻ, സി.പി.ഒ അജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

English Summary: Women Sub-Inspectors from Kolavallur and Panur police stations arrested a Chokli native woman from Bengaluru for allegedly cheating three people of over Rs 20 lakh by promising to arrange loans. The team acted on the direction of Thalassery ASP M. Nandagopan. The arrested woman is Naisa Sajid (28) of Shahid Manzil, Chokli Gramathil. She was nabbed in Bengaluru by a team led by Kolavallur SI Anushruthi C. Balan and Panur SI Maria Prince on the complaint of A. Shijila of Kottol Mukku, Mundathode, Kadavathur. Naisa allegedly took over Rs 16 lakh from February to August 10 as loan processing fee and other charges, claiming she could arrange a loan through the finance firm where she worked, but neither arranged the loan nor returned the money. She was produced before the Thalassery court and remanded to Kannur Women's Jail. A case was also registered at Chokli police station on Monday on the complaint of Sabina of Nidumbram, Chokli, alleging cheating of Rs 2.5 lakh in a similar manner. A case against Naisa is also pending at Kannur station.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391990/loan-fraud-20-lakh-chokli-woman-arrested-bengaluru-women-sis)