---
title: "എൻട്രൻസ് പഠനത്തിനായി പി.ഡി.എഫ് നോട്ടുകൾ നൽകാമെന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയുടെ 45,100 രൂപ തട്ടിയെടുത്തു"
english_title: "Taliparamba Entrance PDF Notes Fraud 45100 Lost Telegram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391952/taliparamba-entrance-pdf-notes-fraud-45100-telegram"
published_at: "2026-11-17T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbeeded28c4_taliparamba-entrance-pdf-notes-fraud-45100-telegram.jpg"
keywords: ["Taliparamba", "PDF Notes Fraud", "Telegram Fraud", "PG Entrance", "Cyber Fraud"]
---

# എൻട്രൻസ് പഠനത്തിനായി പി.ഡി.എഫ് നോട്ടുകൾ നൽകാമെന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയുടെ 45,100 രൂപ തട്ടിയെടുത്തു

> **Lead Summary:** തളിപ്പറമ്പ്: എൻട്രൻസ് പഠനത്തിനായി പി.ഡി.എഫ് നോട്ടുകൾ അയച്ചു.നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൻ്റെ 45,100 രൂപ തട്ടിയെടുത്ത സംഭവത്തിൽ തളിപ്പറമ്പ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: എൻട്രൻസ് പഠനത്തിനായി പി.ഡി.എഫ് നോട്ടുകൾ അയച്ചു.നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൻ്റെ 45,100 രൂപ തട്ടിയെടുത്ത സംഭവത്തിൽ തളിപ്പറമ്പ പോലീസ് കേസെടുത്തു.

തൃച്ചംബരത്തെ ആഷ്‌നിൽ ഹൗസിൽ നിവേദ് എസ്. സുനിലിൻ്റെ പരാതിയിലാണ് കേസ്. ഓൺലൈൻ കോച്ചിംഗ് ആപ്പ് വഴി പി.ജി എൻട്രൻസ് എക്‌സാമിന് പഠിക്കുകയാണ് നിവേദ്. സൈക്യാട്രി വിഷയവുമായി ബന്ധപ്പെട്ട പഠനത്തിന് ടെലഗ്രാം ആപ്പിലെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും ചെയ്‌തു.

ഈ ഗ്രൂപ്പിൻ്റെ അഡ്മിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി നിവേദിനെ ബന്ധപ്പെട്ടത്. പി.ഡി.എഫ് നോട്ടുകൾ അയച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചതിനെത്തുടർന്ന് നിവേദ് കഴിഞ്ഞ അഞ്ചിന് 15000 രൂപ അയച്ചുനൽകി. പണം റീഫണ്ട് ചെയ്യുന്നതിന് വീണ്ടും പണം വേണമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പു കാർ നിവേ ദിൽ നിന്ന് 45,100രൂപ തട്ടിയെടുക്കുകയായിരുന്നു. പണമോ പി.ഡി.എഫ് നോട്ടു കളോ ലഭിക്കാതിരുന്നതോടെയാണ് പരാതി നൽകിയത്.

English Summary: Taliparamba Police have registered a case after a youth allegedly lost Rs 45,100 in a fraud promising PDF notes for entrance exam preparation. The complainant is Nived S. Sunil of Ashnil House, Trichambaram. Nived was studying for the PG entrance exam through an online coaching app and had joined a Telegram group for Psychiatry. The accused allegedly contacted him through a fake account created in the name of the group admin. Believing the promise of PDF notes, Nived sent Rs 15,000 on the 5th. The fraudsters then allegedly made him send more money on the pretext of refunding the amount, taking a total of Rs 45,100. He filed a complaint after receiving neither the money nor the notes

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391952/taliparamba-entrance-pdf-notes-fraud-45100-telegram)