---
title: "ശുചിത്വ കേരളത്തിനായി കുട്ടികളുടെ കൂട്ടായ്മ ; പാറക്കടവ് ടൗണിൽ കുട്ടിച്ചങ്ങല തീർത്ത് ഉമ്മത്തൂർ എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Parakkadavu Children Chain Clean Kerala Ummathoor MLP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391892/parakkadavu-kuttichangala-clean-kerala-ummathoor-mlp-school"
published_at: "2026-11-16T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb25f09fedf_parakkadavu-kuttichangala-clean-kerala-ummathoor-mlp-school.jpg"
keywords: ["Clean Kerala", "Kuttichangala", "Parakkadavu", "Ummathoor MLP School", "Nirmalam Puthuyuga"]
---

# ശുചിത്വ കേരളത്തിനായി കുട്ടികളുടെ കൂട്ടായ്മ ; പാറക്കടവ് ടൗണിൽ കുട്ടിച്ചങ്ങല തീർത്ത് ഉമ്മത്തൂർ എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** പാറക്കടവ്: മാലിന്യമുക്തവും ശുചിത്വപൂർണവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിയുടെ ഭാഗമായി ഉമ്മത്തൂർ എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ പാറക്കടവ് ടൗണിൽ കുട്ടിച്ചങ്ങല തീർത്തു. ശുചിത്വത്തിന്റെ പ്രാധാന്യവും മാലിന്യസംസ്കരണത്തിന്റെ ആവശ്യകതയും പൊതുസമൂഹത്തിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

## Article Content

പാറക്കടവ്: മാലിന്യമുക്തവും ശുചിത്വപൂർണവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിയുടെ ഭാഗമായി ഉമ്മത്തൂർ എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ പാറക്കടവ് ടൗണിൽ കുട്ടിച്ചങ്ങല തീർത്തു. ശുചിത്വത്തിന്റെ പ്രാധാന്യവും മാലിന്യസംസ്കരണത്തിന്റെ ആവശ്യകതയും പൊതുസമൂഹത്തിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ശുചിത്വം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കുട്ടികൾ സന്ദേശം നൽകി. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കുട്ടിച്ചങ്ങല ശുചിത്വബോധവത്കരണത്തിന്റെ വേറിട്ട മാതൃകയായി.

ചെക്യാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. ഹമീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആത്തിക്ക മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. ജമീല, വാർഡ് മെമ്പർ കെ. ദ്വര, പഞ്ചായത്ത് സെക്രട്ടറി പ്രവീൺ വി.വി., ഹെൽത്ത് ഇൻസ്പെക്ടർ ബിജേഷ്, സുവർണ്ണ കെ.കെ., പി.കെ. സുലൈഖ, സെൽമ പി. എന്നിവർ സംസാരിച്ചു.

ഇ.വി. കെൻസ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രധാനാധ്യാപകൻ നാസർ സ്വാഗതവും സ്കൂൾ ലീഡർ ഫൈസാൻ ബിൻ മുഹമ്മദ് നന്ദിയും പറഞ്ഞു.

English Summary: As part of the 'Nirmalam Puthuyuga Suchithwa Keralam' project aimed at building a waste-free and clean Kerala, students of Ummathoor MLP School formed a children's chain at Parakkadavu Town. The programme aimed to spread awareness about the importance of cleanliness and the need for waste management. The children conveyed that cleanliness is each person's responsibility and that littering must stop. Chekyad Grama Panchayat Health-Education Standing Committee Chairman C.H. Hameed Master inaugurated the programme, and Ward Member Aathikka Muhammed presided. E.V. Kensa administered the cleanliness pledge, Headmaster Nasser welcomed, and school leader Faizan Bin Muhammed proposed thanks.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391892/parakkadavu-kuttichangala-clean-kerala-ummathoor-mlp-school)