---
title: "മുൻഗണനാ വിഭാഗത്തിലെ അനർഹരുടെ ശ്രദ്ധക്ക് ; റേഷൻ കാർഡ് ദുരുപയോഗത്തിൽ  പരിശോധനയും പിഴയും കർശനമാക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്"
english_title: "Kerala Ration Card Crackdown On Ineligible Holders Begins"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391883/kerala-ration-card-ineligible-holders-inspection-fine"
published_at: "2026-11-16T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb13e48c2de_Untitled-7_copy.jpg"
keywords: ["Ration Card", "Kerala Food Department", "Ineligible Holders", "Priority Card", "Ration Inspection"]
---

# മുൻഗണനാ വിഭാഗത്തിലെ അനർഹരുടെ ശ്രദ്ധക്ക് ; റേഷൻ കാർഡ് ദുരുപയോഗത്തിൽ  പരിശോധനയും പിഴയും കർശനമാക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്

> **Lead Summary:** റേഷൻ കാർഡുകൾ അനർഹർ കൈവശം വെക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പരിശോധനയും പിഴയും കർശനമാക്കുന്നു.

## Article Content

റേഷൻ കാർഡുകൾ അനർഹർ കൈവശം വെക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പരിശോധനയും പിഴയും കർശനമാക്കുന്നു.

സംസ്ഥാനത്തെ 9,272 റേഷൻ കടകളിലായി ആകെയുള്ള 59,22,669 കാർഡുടമകളിൽ വലിയൊരു വിഭാഗം അനർഹരായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഈ നീക്കം.

അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുക്കൾ അനർഹർ തട്ടിയെടുക്കുന്നത് തടയുന്നതിനായി സംസ്ഥാനവ്യാപകമായി ഊർജ്ജിത പരിശോധനകൾ നടത്താനാണ് തീരുമാനം.

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അനർഹർ മുൻഗണനാ വിഭാഗത്തിൽ തുടരുന്നത് മൂലം യഥാർത്ഥ അർഹർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കാൻ എല്ലാ റേഷൻ കടകളിലും വിശദമായ പരിശോധന നടത്തും.

നിയമം ലംഘിച്ച് കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം കാർഡുകൾ റദ്ദാക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്.

English Summary: Kerala's Food and Civil Supplies Department is tightening inspection and fines to stop ineligible persons from holding and misusing ration cards. The move follows information that a large section of the 59,22,669 cardholders across 9,272 ration shops are availing benefits ineligibly. Statewide intensive inspections will be held in all ration shops, focusing on priority cards. Authorities say ineligible persons in the priority category deny benefits to genuine beneficiaries. Heavy fines and other strict action are planned against ineligible priority card holders, and cancellation of cards is also under consideration.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391883/kerala-ration-card-ineligible-holders-inspection-fine)