---
title: "ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകനോടിച്ച കാറിടിച്ച് മരിച്ച ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു ; ഭാര്യയും മക്കൾക്കും  ഒപ്പമുണ്ടെന്ന് നാട്ടുകാർ"
english_title: "Cheranalloor Thattukada of Jayapalakrishnan Reopens After His Death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391880/cheranalloor-jayapalakrishnan-thattukada-reopens-family"
published_at: "2026-11-16T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb100a624e0_cheranalloor-jayapalakrishnan-thattukada-reopens-family.jpg"
keywords: ["Cheranalloor", "Jayapalakrishnan", "Thattukada", "Road Accident", "Benz Car Accident"]
---

# ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകനോടിച്ച കാറിടിച്ച് മരിച്ച ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു ; ഭാര്യയും മക്കൾക്കും  ഒപ്പമുണ്ടെന്ന് നാട്ടുകാർ

> **Lead Summary:** ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. കുടുംബാംഗങ്ങളായ ഭാര്യയും മകനും ചേർന്നാണ് കട തുറന്നത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും തട്ടുകട നടത്താൻ ഒപ്പമുണ്ടാകും.

## Article Content

ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. കുടുംബാംഗങ്ങളായ ഭാര്യയും മകനും ചേർന്നാണ് കട തുറന്നത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും തട്ടുകട നടത്താൻ ഒപ്പമുണ്ടാകും.

ജയപാലകൃഷ്ണന്റെ വേർപാടിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും പൂർണ പിന്തുണയോടെയാണ് കട പുനരാരംഭിക്കാൻ കുടുംബം തീരുമാനിച്ചത്. ജയപാലകൃഷ്ണൻ മുൻപ് നടത്തിവന്ന അതേ രീതിയിൽ യാതൊരു മാറ്റവുമില്ലാതെ ദോശയും ചമ്മന്തിയും ഓംലെറ്റും നൽകി തട്ടുകട മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.ജയപാലകൃഷ്ണന്റെ ചിത്രത്തിൽ തിരിതെളിയിച്ചാണ് ചിറ്റൂർ നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട കടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.

ഒക്ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) മരിച്ചത്. തട്ടുകട അടച്ച് വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം.സംഭവത്തിനുപിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പതിനേഴുകാരനെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ് കുറ്റകരമായ നരഹത്യ ചുമത്തിയത്. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത് വിവാദമായിരുന്നു.

ഗുരുതരമായ വകുപ്പ് ചുമത്താത്തത് പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.

ഇരുട്ടും മഴയുമുള്ള സമയമായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടിരുന്നില്ലെന്നും സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പതിനേഴുകാരൻ മൊഴി നൽകിയിരുന്നു. പ്രതിയുടെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ റിനോ ഫ്രാൻസിസിനെ പ്രതി ചേർത്തെങ്കിലും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

English Summary: The thattukada of Jayapalakrishnan, who died after being hit by a car in Cheranalloor, has reopened. His wife and son together opened the shop. His daughter Bhadrakeerthi, who quit her job in Hyderabad and came back, will also be there to run the thattukada. Despite Jayapalakrishnan's demise, the family decided to restart the shop with the full support of the locals and the media. They have decided to carry forward the thattukada by serving dosa, chutney and omelette in the same way Jayapalakrishnan used to, without any change. The functioning of the shop, much loved by Chittoor residents, was restarted by lighting a lamp before Jayapalakrishnan's photo. On October 25, Manjali Puthanparambil Jayabalakrishnan (55), a scooter rider, died after being hit by a Benz car driven at high speed by a 17-year-old, son of an Additional District Judge, in Cheranalloor. The accident happened on his way home after closing the thattukada. After the incident, there were attempts to sabotage the case. The 17-year-old was released on bail after slapping weak sections. It was only after protests erupted that culpable homicide was charged. The arrogant behaviour of the Irinjalakuda Additional District Judge, who came to the police station after learning about the incident, became controversial. Not charging serious sections created a situation for the 17-year-old to get station bail. The boy told police that he had taken the vehicle out without his family's knowledge due to his desire to drive a car. The 17-year-old stated that due to darkness and rain, he had not seen vehicles on the road and had not noticed the scooter. Though the accused's father and Additional District Judge Rino Francis was made an accused, the High Court granted him anticipatory bail.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391880/cheranalloor-jayapalakrishnan-thattukada-reopens-family)