---
title: "നാലര പതിറ്റാണ്ടിന് ശേഷം കാവുംഭാഗം സൗത്ത് യൂപി സ്കൂൾ ഓർമ്മത്തണലിൽ സഹപാഠികൾ ഒത്തു ചേർന്നു"
english_title: "Kavumbhagam South UP School 1979-80 Batch Reunites After 45 Years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391874/kavumbhagam-south-up-school-1979-80-batch-reunion-ormmathanal"
published_at: "2026-11-16T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb0b5d6744d_kavumbhagam-south-up-school-1979-80-batch-reunion-ormmathanal.jpg"
keywords: ["Kavumbhagam", "South UP School", "Alumni Meet", "Ormmathanal", "1979-80 Batch"]
---

# നാലര പതിറ്റാണ്ടിന് ശേഷം കാവുംഭാഗം സൗത്ത് യൂപി സ്കൂൾ ഓർമ്മത്തണലിൽ സഹപാഠികൾ ഒത്തു ചേർന്നു

> **Lead Summary:** കാവുംഭാഗം സൗത്ത് യു.പി സ്കൂളിലെ 1979-80 ബാച്ച് പൂർവ്വ വിദ്യാർഥികൾ നാലര പതിറ്റാണ്ടിന് ശേഷം ഓർമ്മത്തണൽ എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു.

## Article Content

കാവുംഭാഗം സൗത്ത് യു.പി സ്കൂളിലെ 1979-80 ബാച്ച് പൂർവ്വ വിദ്യാർഥികൾ നാലര പതിറ്റാണ്ടിന് ശേഷം ഓർമ്മത്തണൽ എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു.

ഓർമ്മകൾ അയവിറക്കലും ജീവിതത്തിലെ സുപ്രധാനമായ സംഭവങ്ങൾ പങ്ക് വെയ്ക്കലും വിവിധ കലാ- വിനോദ പരിപാടികളും നടന്നു. ഉപ്പിലിട്ടതും നാരങ്ങ മിഠായിയും കടല മിഠായിയും മറ്റുമുണ്ടായിരുന്ന

സ്കൂൾ കാലത്തെ മിഠായി പീടിക, കളിയത്താൻ സീനയുടെ തട്ടുകട എന്ന പേരിൽ പുനരാവിഷ്കരിച്ചത് ശ്രദ്ധേയമായി. പൂർവ്വ അധ്യാപകർ ചേർന്ന് നിലവിളക്ക് കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു.പൂർവ്വ അധ്യാപികമാരായ സുശീല, ശ്യാമള, രാധ, പൂർവ്വ അധ്യാപകൻ ഉമ്മർ

ഉൾപ്പെടെയുള്ള നാല് പൂർവ്വ അധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു.സന്ധ്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. ഹരീഷ് സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു. സന്ധ്യ സുകുമാരന്റെ മോഹിനിയാട്ടവും സദാനന്ദൻ, പ്രമീള, സുധീർ, രഞ്ജിനി എന്നിവരുടെ നേതൃത്വത്തിൽ ഗാനാലാപവും സന്ധ്യ, ബീന, സംഗീത, അജിത, ഉഷാകുമാരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ നൃത്തപരിപാടികളും അരങ്ങേറി.രസിത, ഷീബ, സുനിത, വൃന്ദ, അനിൽ എന്നിവർ നേതൃത്വം നൽകി.

English Summary: Former students of the 1979-80 batch of Kavumbhagam South UP School reunited at the school after four and a half decades under the name Ormmathanal. Recollecting memories, sharing important events in life and various arts and entertainment programmes were held. The recreation of the school-time sweet shop with pickles, lemon candy, kadala candy and more, in the name of Kaliyathan Seena's thattukada, was noteworthy. Former teachers jointly lit the traditional lamp and inaugurated the meet. Four former teachers including former teachers Susheela, Shyamala, Radha and former teacher Ummar were honoured with gifts. Sandhya Sukumaran presided. Harish welcomed and Sadanandan proposed vote of thanks. Sandhya Sukumaran's Mohiniyattam, singing led by Sadanandan, Prameela, Sudheer and Ranjini, and various dance programmes led by Sandhya, Beena, Sangeetha, Ajitha and Ushakumari were staged. Rasitha, Sheeba, Sunitha, Vrinda and Anil led the organising.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391874/kavumbhagam-south-up-school-1979-80-batch-reunion-ormmathanal)