---
title: "ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും ഫലമില്ല; 100 ദിവസം പിന്നിട്ടിട്ടും പെരിങ്ങത്തൂരിലെ ശിവസൂര്യ കാണാമറയത്ത് തന്നെ"
english_title: "100 Days On, Peringathur Boy Shivasurya Still Missing Despite Lookout Notice"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391869/peringathur-shivasurya-missing-100-days-lookout-notice"
published_at: "2026-11-16T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae21bd72b695_sivasurya-missing-crime-branch-investigation-free.jpg"
keywords: ["Shivasurya", "Peringathur", "Missing Boy", "Crime Branch", "Lookout Notice"]
---

# ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും ഫലമില്ല; 100 ദിവസം പിന്നിട്ടിട്ടും പെരിങ്ങത്തൂരിലെ ശിവസൂര്യ കാണാമറയത്ത് തന്നെ

> **Lead Summary:** ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഇതേ വരെ തുമ്പൊന്നും ലഭിച്ചില്ല. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം തുടരുകയാണ് ക്രൈംബ്രാഞ്ച്.

## Article Content

ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഇതേ വരെ തുമ്പൊന്നും ലഭിച്ചില്ല. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം തുടരുകയാണ് ക്രൈംബ്രാഞ്ച്.

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ വിവിധ അന്വേഷണ നടപടികൾ സ്വീകരിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വിവരമെത്തിച്ച് ശിവസൂര്യയെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ 100 ദിവസം പിന്നിട്ടിട്ടും ശിവസൂര്യയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാൻ പെടാപാട് പെടുകയാണ് ക്രൈംബ്രാഞ്ച്.

English Summary: With no information about Shivasurya, the Crime Branch which took over the investigation has also not got any clue so far. The Crime Branch is continuing the investigation by issuing a lookout notice to find Shivasurya. Shivasurya of Puliyanambra, Kariyad, a Plus One student of Chokli Ramavilasam Higher Secondary School, went missing on August 8. Various investigation measures were taken to find the boy, but no result has been achieved so far. In a situation where the investigation has reached nowhere, the Crime Branch issued the lookout notice with the aim of reaching information to more people and finding Shivasurya. The instruction was that anyone who gets any information about Shivasurya should inform the investigation team. But even after 100 days, the Crime Branch is struggling to unravel the mystery of Shivasurya's disappearance.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391869/peringathur-shivasurya-missing-100-days-lookout-notice)