---
title: "തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി ; ഇന്ന് വൈകിട്ട് നാലിന് നട തുറക്കും"
english_title: "Sabarimala Ready for Pilgrimage; Temple Opens at 4 PM Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391856/sabarimala-ready-pilgrimage-nada-opens-4pm"
published_at: "2026-11-16T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afad3843d99d_sabarimala-ready-pilgrimage-nada-opens-4pm.jpg"
keywords: ["Sabarimala", "Mandala Makaravilakku", "Pilgrimage", "Melshanthi", "Travancore Devaswom Board"]
---

# തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി ; ഇന്ന് വൈകിട്ട് നാലിന് നട തുറക്കും

> **Lead Summary:** മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറച്ച് വൈകിട്ട് നാല് മണിക്ക് ശബരിമല നട തുറക്കും. പുതിയ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാർ ചുമതലയേല്‍ക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. മാറ്റങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ പറഞ്ഞു. തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി. മേല്‍ശാന്തി ഇഡി പ്രസാദ് നന്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. കണ്ഠരര് ബ്രഹ്മദത്തന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

## Article Content

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറച്ച് വൈകിട്ട് നാല് മണിക്ക് ശബരിമല നട തുറക്കും. പുതിയ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാർ ചുമതലയേല്‍ക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. മാറ്റങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ പറഞ്ഞു. തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി. മേല്‍ശാന്തി ഇഡി പ്രസാദ് നന്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. കണ്ഠരര് ബ്രഹ്മദത്തന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

ആഴിയില്‍ അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നന്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി എ ദമോദരൻ നന്പൂതിരിയേയും സോപാനത്തേക്ക് ആനയിക്കും. സുരക്ഷക്കായി 5000 പൊലീസുകാരെയാണ് ഒരേ സമയം ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. മിനിറ്റില്‍ 75 തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റാൻ ശ്രമിക്കും വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കും. പുതിയ മേല്‍ശാന്തിമാർ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിക്കും.

English Summary: Marking the beginning of the Mandala Makaravilakku pilgrimage, the Sabarimala temple will open at 4 PM in the evening. The main ceremony today is the taking charge by the new Sabarimala and Malikappuram Melshanthis. Travancore Devaswom Board President K. Jayakumar said those trying to sabotage the changes will be dealt with strictly. Sabarimala is ready for the pilgrimage. Melshanthi ED Prasad Namboothiri will open the temple at 4 PM in the evening and light the lamp in the Sreekovil. The rituals will be held under the priesthood of Kandaru Brahmadathan. After transferring fire to the Aazhi, the newly appointed Sabarimala Melshanthi Subramanian Sankaran Namboothiri and Malikappuram Melshanthi A. Damodaran Namboothiri will be escorted to the Sopanam. 5000 police personnel have been deployed at Sabarimala at a time for security. Efforts will be made to allow 75 pilgrims per minute to climb the eighteen holy steps. The temple will open at 3 AM tomorrow, the first of Vrischikam. The new Melshanthis will officiate the rituals

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391856/sabarimala-ready-pilgrimage-nada-opens-4pm)