---
title: "രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ അരിയില്‍ ഷുക്കൂര്‍ വധക്കേസ് ; വിധി വ്യാഴാഴ്ച"
english_title: "Ariyil Shukoor Murder Case Verdict on Thursday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391848/ariyil-shukoor-murder-case-verdict-thursday"
published_at: "2026-11-16T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac8705680c_ariyil-shukoor-murder-case-verdict-thursday.jpg"
keywords: ["Ariyil Shukoor", "Murder Case", "CBI Court", "P Jayarajan", "TV Rajesh"]
---

# രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ അരിയില്‍ ഷുക്കൂര്‍ വധക്കേസ് ; വിധി വ്യാഴാഴ്ച

> **Lead Summary:** കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ ഈ മാസം 19ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. കേസില്‍ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.

## Article Content

കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ ഈ മാസം 19ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. കേസില്‍ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ കീഴറയില്‍ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന 21കാരന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും മുന്‍ എംഎല്‍ എ ടി വി രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു കൊലപാതകം.

ആക്രമണത്തിന് പ്രതികാരമായി കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍വെച്ച് ഗൂഢാലോചന നടന്നതായും അന്വേഷണസംഘം ആരോപിച്ചിരുന്നു.

English Summary: The verdict in the Ariyil Abdul Shukoor murder case will be pronounced on the 19th of this month. The special CBI court in Ernakulam will pronounce the verdict in the case. CPM leaders P. Jayarajan and TV Rajesh are among the accused in the case. On February 20, 2012, 21-year-old MSF worker Ariyil Abdul Shukoor was killed at Keezhara in Kannur. The murder took place after an attack on the vehicle in which the then CPM Kannur district secretary P. Jayarajan and former MLA TV Rajesh were travelling. The CBI found that the murder was planned as revenge for the attack. The investigation team also alleged that a conspiracy took place at Taliparamba Cooperative Hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391848/ariyil-shukoor-murder-case-verdict-thursday)