---
title: "ഒരാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും നൽകിയില്ല ;  പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ  മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം"
english_title: "Protest After Woman Dies Over Bank Attachment Threat in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391825/perambra-woman-suicide-bank-attachment-protest"
published_at: "2026-11-16T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaab15f2694_perambra-woman-suicide-bank-attachment-protest.jpg"
keywords: ["Perambra", "Savitha Suicide", "Bank Attachment", "South Indian Bank", "Protest"]
---

# ഒരാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും നൽകിയില്ല ;  പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ  മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം

> **Lead Summary:** പേരാമ്പ്രയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പേരാമ്പ്ര കൂത്താളി സ്വദേശിനി സവിത ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന് മുന്നിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

## Article Content

പേരാമ്പ്രയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പേരാമ്പ്ര കൂത്താളി സ്വദേശിനി സവിത ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന് മുന്നിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടികളിലേക്ക് കടന്നതാണ് സവിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. സവിതയും ഭർത്താവ് ബാബുവും ചേർന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നാണ് 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇതിൽ അഞ്ച് ലക്ഷം രൂപയോളം ഇവർ തിരിച്ചടച്ചിരുന്നു. എന്നാൽ പലിശയടക്കം നിലവിൽ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി ഇത് മാറുകയായിരുന്നു.

വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം തേടി കഴിഞ്ഞ ദിവസവും സവിത ബാങ്ക് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ഇതിന്റെ മനോവിഷമത്തിലാണ് സവിത ജീവനൊടുക്കിയതെന്നാണ് പരാതി. സ്പ്രേ പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് ബാബു ജോലിക്കും രണ്ട് പെൺമക്കൾ പഠിക്കാനുമായി പോയ സമയത്താണ് സവിതയെ പഴയ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് കുറ്റ്യാടി റോഡിൽ ഗതാഗത തടസ്സം തുടരുകയാണ്. നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.

English Summary: Protest is intensifying over the incident in Perambra where a housewife died by suicide following alleged bank attachment threat. In the death of Savitha (42) of Koothali, Perambra, a protest led by CPI(M) was organised in front of the bank with her body. Relatives and locals demand that a murder case be registered against bank officials. It is alleged that Savitha was driven to suicide after bank officials initiated attachment proceedings as repayment of the loan taken by mortgaging house and land defaulted. Savitha and her husband Babu had taken a loan of Rs 17 lakh from Naduvannur branch of South Indian Bank. They had repaid about Rs 5 lakh of it. But including interest, the liability has now become around Rs 50 lakh. Relatives say Savitha had approached bank officials the previous day seeking one week's time to repay the loan, but they did not agree. The complaint is that she died by suicide due to mental distress over this. Savitha was found hanging near the old house when her husband Babu, a spray painting worker, had gone for work and their two daughters had gone to study. Meanwhile, traffic disruption continues on Kozhikode Kuttiady Road due to the protest. Several vehicles are stuck.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391825/perambra-woman-suicide-bank-attachment-protest)