---
title: "കണ്ണൂരിൽ കാപ്പാ കേസ് പ്രതിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി"
english_title: "MDMA Worth Lakhs Seized From Kappa Case Accused in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391799/kannur-mdma-seized-kappa-accused-taliparamba"
published_at: "2026-11-16T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa8c1bdd274_kannur-mdma-seized-kappa-accused-taliparamba.jpg"
keywords: ["MDMA", "Kannur", "Kappa Case", "Taliparamba Police", "Drug Seizure"]
---

# കണ്ണൂരിൽ കാപ്പാ കേസ് പ്രതിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി

> **Lead Summary:** തളിപ്പറമ്പ്: മാരക മയക്കുമരുന്ന് സഹിതം യുവാവിനെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇരിക്കൂർ പെരുവളത്തുപറമ്പ് വയക്കാംകോടെ ഫാത്തിമ മൻസിലിൽ കെ.ആർ. സാജിദിനെ ആണ് റൂറൽ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്റെ സഹായത്തോടെ എസ്.ഐ: സി.ജി.സാംസണിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌.

## Article Content

തളിപ്പറമ്പ്: മാരക മയക്കുമരുന്ന് സഹിതം യുവാവിനെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇരിക്കൂർ പെരുവളത്തുപറമ്പ് വയക്കാംകോടെ ഫാത്തിമ മൻസിലിൽ കെ.ആർ. സാജിദിനെ ആണ് റൂറൽ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്റെ സഹായത്തോടെ എസ്.ഐ: സി.ജി.സാംസണിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌.

തളിപ്പറമ്പ് ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ച് പിടിയിലായ ഇയാളുടെ പക്കൽ നിന്ന് ലക്ഷങ്ങൾ വില മതിക്കുന്ന 23.1677 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ സംശയാസ്‌പദമായ സാഹചര്യത്തിൽ നിൽക്കുകയായി രുന്ന യുവാവിനെ പോലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയാ യിരുന്നു.

സാജിദിന്റെ തോളിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്.നേരത്തെ മയക്കുമരുന്ന് കടത്തുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു സാജിദ്. തുടർന്ന് ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു.ഗ്രേഡ് എ.എസ്.ഐ: ടി.ഒ.മോഹൻദാസ്, സീനിയർ സി.പി.ഒ: സരീഷ് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

English Summary: Taliparamba Police arrested a youth with deadly drugs in Kannur. KR Sajid (40) of Fatima Manzil, Vayakkamkode, Peruvallathuparamba, Irikkur, was arrested by a team led by SI CG Samson with the help of DANSAF, the anti-narcotic squad of the Rural SP. 23.1677 grams of MDMA worth lakhs was seized from him near the Taliparamba Highway bus waiting centre. Police stopped and checked the youth who was standing in suspicious circumstances around 2 AM the other day. The MDMA was found in the bag on Sajid's shoulder. Sajid was earlier an accused in several cases including drug trafficking, and KAPPA was also invoked against him. Grade ASI TO Mohandas and Senior CPO Sareesh were also in the team that caught the youth.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391799/kannur-mdma-seized-kappa-accused-taliparamba)