---
title: "സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ്  കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പി.കെ പ്രവീൺ എം.എൽ എ ;  പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക്  സഹകരണ സെമിനാർ നടത്തി"
english_title: "Central Govt Trying to Destroy Cooperative Movement Says PK Praveen MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391744/pk-praveen-mla-pannyannur-cooperative-seminar"
published_at: "2026-11-15T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9bd38eb46e_pk-praveen-mla-pannyannur-cooperative-seminar.jpg"
keywords: ["PK Praveen MLA", "Pannyannur Service Cooperative Bank", "Cooperative Seminar", "Platinum Jubilee", "Cooperative Movement"]
---

# സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ്  കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പി.കെ പ്രവീൺ എം.എൽ എ ;  പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക്  സഹകരണ സെമിനാർ നടത്തി

> **Lead Summary:** പന്ന്യന്നൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പി.കെ. പ്രവീൺ എം എൽ എ. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഇന്ത്യയിൽ സഹകരണ പ്രസ്ഥാനം ഏറെ ശക്തിയാർജിച്ച സംസ്ഥാനമാണ് കേരളം.

## Article Content

പന്ന്യന്നൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പി.കെ. പ്രവീൺ എം എൽ എ. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഇന്ത്യയിൽ സഹകരണ പ്രസ്ഥാനം ഏറെ ശക്തിയാർജിച്ച സംസ്ഥാനമാണ് കേരളം.

ദേശീയ സഹകരണ വാരാഘോഷം പോലും വേണ്ടെന്ന് വച്ച് സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ച തടയുകയാണ് കേന്ദ്ര സർക്കാരെന്നും എംഎൽഎ പറഞ്ഞു.ഒക്ടോബർ രണ്ട് മുതൽ ഡിസംബർ 13 വരെ നടക്കുന്ന പന്ന്യന്നൂർ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി സഹകരണ സെമിനാർ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. സഹകരണ രംഗത്തെ വെല്ലുവിളികൾ എന്ന വിഷയത്തിൽ സഹകരണ വകുപ്പ് സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ കെ. സതീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

കെ.സി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. പ്രജീഷ്, സംസ്ഥാന വനിതാ ഫോറം കൺവീനർ കെ. രാധ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ത്ത് വൈസ് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷനായി. കെ. അനിൽകുമാർ സ്വാഗതവുംപി. മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391744/pk-praveen-mla-pannyannur-cooperative-seminar)