---
title: "കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ; റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണെന്ന് മമ്മൂട്ടി"
english_title: "Kerala Needs Road Culture Says CM VD Satheesan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391734/kerala-road-culture-cm-vd-satheesan-mammootty-jeeva-suyatra"
published_at: "2026-11-15T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9887de8f2b_kerala-road-culture-cm-vd-satheesan-mammootty-jeeva-suyatra.jpg"
keywords: ["VD Satheesan", "Mammootty", "Road Safety", "Jeeva Suyatra", "Kerala Road Culture"]
---

# കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ; റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണെന്ന് മമ്മൂട്ടി

> **Lead Summary:** റോഡ് സുരക്ഷ വലിയൊരു മിഷൻ ആണെന്നും കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിൽ അശ്രദ്ധയോടെ വണ്ടി ഓടിക്കുന്നവർ ഗൾഫിൽ എത്തുമ്പോൾ എന്തൊരു ശ്രദ്ധയാണ്. അറബികൾ പോലും അത്ര നന്നായി അവിടെ വണ്ടി ഓടിക്കില്ല.

## Article Content

റോഡ് സുരക്ഷ വലിയൊരു മിഷൻ ആണെന്നും കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിൽ അശ്രദ്ധയോടെ വണ്ടി ഓടിക്കുന്നവർ ഗൾഫിൽ എത്തുമ്പോൾ എന്തൊരു ശ്രദ്ധയാണ്. അറബികൾ പോലും അത്ര നന്നായി അവിടെ വണ്ടി ഓടിക്കില്ല.

മദ്യപിച്ച് വണ്ടിയോടിച്ചാൽ പൊലീസ് പിടിക്കുമെന്നായപ്പോൾ ചിലർ ഭാര്യമാരെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഇപ്പോൾ പരിശോധന കുറഞ്ഞപ്പോൾ ഭാര്യമാർക്ക് വണ്ടി കൊടുക്കാതെയായി. വാഹനത്തിന്റെ കളറിൽ അല്ല കാര്യം. അപകടകരമായ ഡെക്കറേഷൻസ് ആണ് പ്രശ്നമെന്നും വിഡി സതീശൻ പറഞ്ഞു. എറണാകുളത്ത് റോഡ് സുരക്ഷ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ടൗൺ ഹാളിൽ സംഘടിപ്പിച്ച 'ജീവ-സുയാത്ര' മിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡ് നിയമങ്ങൾ കർക്കശമാക്കും. അതിന്റെ പേരിൽ ജനം സർക്കാരിന് എതിരായാൽ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കും. ഞാൻ അടക്കമുള്ള ആളുകൾ ആർക്കും വേണ്ടി ആരെയും വിളിക്കില്ല. പൊലീസുകാർ ഒരാളുടെയും ശുപാർശ കേൾക്കണ്ട. ഞാൻ പൊലീസുകാർക്ക് ഗ്യാരന്റി നൽകുന്നു. മുഖം നോക്കാതെ നടപടി വേണം. ആറ് മാസത്തിനുള്ളിൽ മാറ്റം ഉണ്ടാകണം. മമ്മൂട്ടി വാഹനങ്ങളെ പ്രണയിച്ച ആളാണെന്നും ഗൾഫിൽ പോയാലും ഇവിടെയും ഭംഗി ആയി വാഹനം ഓടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ലെന്നും ആവേശത്തോടെ സ്പീഡിൽ വണ്ടി ഓടിക്കുന്നയാൾ ആളാണെന്നും പരിപാടിയിൽ പങ്കെടുത്ത മമ്മൂട്ടി പറഞ്ഞു. റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണ്. റോഡിൽ പലരും നടക്കുന്നത് വീട്ടിൽ നടക്കുന്നത് പോലെയാണ്. നമ്മുടെ സുരക്ഷ മറ്റൊരാളുടെ കയ്യിൽ അല്ലെന്നും മമ്മൂട്ടി പറഞ്ഞു.

English Summary: Chief Minister VD Satheesan said road safety is a big mission and Kerala needs a road culture. He said those who drive carelessly in Kerala drive with great care when they reach the Gulf, even better than Arabs. He added that road rules will be made strict, and he will take full responsibility even if people turn against the government. Police should not listen to anyone's recommendation, and action must be taken without favour. Change must come within six months. Mammootty, who attended the programme, said road accidents are mainly caused by human error. He said many walk on the road as they walk at home, and our safety is not in another person's hands. The CM was inaugurating the state government's 'Jeeva-Suyatra' mission for road safety at Town Hall, Ernakulam.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391734/kerala-road-culture-cm-vd-satheesan-mammootty-jeeva-suyatra)