---
title: "കുട്ടി 'വല്യേട്ടന്റെ' അസാമാന്യ ധൈര്യം ; പള്ളൂർ ഇടയിൽപ്പീടികയിൽ വീട്ടുമുറ്റത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മൂന്ന് കുരുന്നുകൾ.."
english_title: "Elder Brother Saves Children From Stray Dog in Pallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391666/pallur-stray-dog-attack-boy-saves-three-children"
published_at: "2026-11-14T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af89831193ce_pallur-stray-dog-attack-boy-saves-three-children.jpg"
keywords: ["Pallur Stray Dog", "Stray Dog Attack", "Boy Saves Children", "Idayilpeedika", "CCTV"]
---

# കുട്ടി 'വല്യേട്ടന്റെ' അസാമാന്യ ധൈര്യം ; പള്ളൂർ ഇടയിൽപ്പീടികയിൽ വീട്ടുമുറ്റത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മൂന്ന് കുരുന്നുകൾ..

> **Lead Summary:** പള്ളൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായ. അപ്രതീക്ഷിതമായെത്തിയ നായയുടെ ആക്രമണത്തിൽ നിന്ന് മൂന്ന് കുട്ടികൾ രക്ഷപ്പെട്ടത് ജ്യേഷ്ഠന്റെ അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലും കൊണ്ട്. പള്ളൂർ ഇടയിൽപീടിക ഷെമി മഹലിലെ വീട്ടുമുറ്റത്താണ് സംഭവം.

## Article Content

പള്ളൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായ. അപ്രതീക്ഷിതമായെത്തിയ നായയുടെ ആക്രമണത്തിൽ നിന്ന് മൂന്ന് കുട്ടികൾ രക്ഷപ്പെട്ടത് ജ്യേഷ്ഠന്റെ അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലും കൊണ്ട്. പള്ളൂർ ഇടയിൽപീടിക ഷെമി മഹലിലെ വീട്ടുമുറ്റത്താണ് സംഭവം.

വീട്ടുമുറ്റത്ത് സൈക്കിളിലിരുന്ന ജ്യേഷ്ഠനൊപ്പം മറ്റു കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി തെരുവുനായ കുട്ടികൾക്ക് നേരെ പാഞ്ഞടുത്തത്. നായയുടെ വരവ് കണ്ട് കുട്ടികൾ പരിഭ്രാന്തരായെങ്കിലും ഒട്ടും പതറാതെ ജ്യേഷ്ഠൻ സൈക്കിൾ ഉപയോഗിച്ച് നായയെ പ്രതിരോധിക്കുകയായിരുന്നു. സൈക്കിൾ മുന്നിലേക്ക് നീക്കി നായയെ തടഞ്ഞ് സഹോദരങ്ങളെയും മറ്റു കുട്ടികളെയും രക്ഷിക്കാനുള്ള കുട്ടിയുടെ ശ്രമം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടികളെ സുരക്ഷിതരാക്കാൻ സ്വന്തം സുരക്ഷ പോലും മറന്നുള്ള ജ്യേഷ്ഠന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നോളം കുട്ടികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കുട്ടിയുടെ ധൈര്യവും സമയോചിതമായ ഇടപെടലും ശ്രദ്ധ നേടുന്നത്. നായ കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്നതും സൈക്കിൾ ഉപയോഗിച്ച് ജ്യേഷ്ഠൻ അതിനെ തടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടയാക്കുമായിരുന്ന സാഹചര്യം. പ്രായത്തെ വെല്ലുന്ന ധൈര്യത്തോടെ സഹോദരങ്ങളുടെയും കൂട്ടുകാരുടെയും രക്ഷകനായ കുട്ടി ഇപ്പോൾ നാട്ടുകാരുടെ പ്രശംസ നേടുകയാണ്. കുട്ടി 'വല്യേട്ടന്റെ' കരുതലിൽ പിറന്നത് മൂന്ന് കുരുന്നുകളുടെ പുനർജന്മം തന്നെയായിരുന്നു.

English Summary: Three children narrowly escaped a stray dog attack in the courtyard of a house at Shemi Mahal, Idayilpeedika, Pallur, thanks to the extraordinary courage and timely intervention of their elder brother. The children were playing with their elder brother, who was sitting on a bicycle, when the stray dog suddenly rushed towards them. Without panicking, the boy used the bicycle to block the dog and save his siblings and other children. CCTV footage of the incident shows the dog charging at the children and the boy stopping it with his bicycle. The boy, who risked his own safety, is now earning praise from locals for becoming the saviour of his siblings and friends.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391666/pallur-stray-dog-attack-boy-saves-three-children)