---
title: "ചമ്പാടിന് വെളിച്ചം ; മൂന്നിടങ്ങളിൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച  മിനിമാസ്റ്റ് ലൈറ്റുകൾ കൺതുറന്നു."
english_title: "Mini Mast Lights Inaugurated at Three Places in Champad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391651/champad-mini-mast-lights-inaugurated-three-places"
published_at: "2026-11-14T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af87ebcef5f1_champad-mini-mast-lights-inaugurated-three-places.jpg"
keywords: ["Champad Mini Mast Lights", "Karayi Rajan MLA", "Pannyannur Panchayat", "Makkuni Junction", "Champad"]
---

# ചമ്പാടിന് വെളിച്ചം ; മൂന്നിടങ്ങളിൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച  മിനിമാസ്റ്റ് ലൈറ്റുകൾ കൺതുറന്നു.

> **Lead Summary:** പാനൂർ: അരയാക്കൂലിലെ തോട്ടുമ്മൽ, കിഴക്കെ ചമ്പാട്ടെ കുന്നോത്ത് പീടിക, മീത്തലെ ചമ്പാട്ടെ മാക്കുനി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പുതുതായി മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.കാരായി രാജൻ എം.എൽ.എ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ: അരയാക്കൂലിലെ തോട്ടുമ്മൽ, കിഴക്കെ ചമ്പാട്ടെ കുന്നോത്ത് പീടിക, മീത്തലെ ചമ്പാട്ടെ മാക്കുനി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പുതുതായി മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.കാരായി രാജൻ എം.എൽ.എ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് കെ.കെ മണിലാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സതി,കെ.രാജേഷ്, പഞ്ചായത്തംഗങ്ങളായ നസീർ ഇടവലത്ത്, സി.എച്ച് ഖാദർ, ജസീല നൗഷാദ്, കെ.കെ മോഹൻ കുമാർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഹരിദാസ്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം പി.മനോജ്, ടി.ടി അഷ്ക്കർ, ടി.എൻ സജീവ് കുമാർ, കെ.പി ഷൈജു, പി.എം അഷ്റഫ് എന്നിവർ സംസാരിച്ചു.

പൊന്ന്യം പാലത്തേക്കും, പാനൂരേക്കും, തലശേരിക്കും ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന മാക്കുനി ജംഗഷ്നിൽ വെളിച്ചമില്ലെന്നതിനാൽ അപകട സാധ്യതയേറെയായിരുന്നു. കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും,വാഹന യാത്രികരും. മുൻ സിൻഡിക്കേറ്റ് ബാങ്ക് മാനേജർ മടക്കാമ്പ്രത്ത് മനോഹരനാണ് ലൈറ്റ് സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകിയത്.

English Summary: Champad got light as mini-mast lights sanctioned from MLA fund were switched on at three places. New mini-mast lights were installed at Thottummal in Arayakool, Kunnoth Peedika in Kizhakke Champad, and Makkuni in Meethale Champad. MLA Karayi Rajan performed the switch-on and inaugurated the lights. Pannyannur Grama Panchayat President S. Snoya presided over the function. Makkuni Junction, through which vehicles pass continuously towards Ponniyam Palam, Panoor and Thalassery, had high accident risk due to lack of light. Locals and travellers are happy that the long-standing problem has found a permanent solution. Former Syndicate Bank Manager Madakkamprath Manoharan gave land for installing the light.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391651/champad-mini-mast-lights-inaugurated-three-places)