---
title: "കണ്ണൂരിൽ നിന്നും  ഹൈദരാബാദിലേക്ക് പുറപ്പെട്ട  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ;  സിപിഎം നേതാക്കളായ ഇ.പി. ജയരാജനും,പി.കെ ശ്രീമതിയും  വിമാനത്തിൽ"
english_title: "Bomb Threat to IndiGo Flight From Kannur to Hyderabad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391628/kannur-hyderabad-indigo-flight-bomb-threat"
published_at: "2026-11-14T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af84b1a6bdeb_kannur-hyderabad-indigo-flight-bomb-threat.jpg"
keywords: ["IndiGo Bomb Threat", "Kannur Hyderabad Flight", "Hyderabad Airport", "EP Jayarajan", "PK Sreemathi"]
---

# കണ്ണൂരിൽ നിന്നും  ഹൈദരാബാദിലേക്ക് പുറപ്പെട്ട  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ;  സിപിഎം നേതാക്കളായ ഇ.പി. ജയരാജനും,പി.കെ ശ്രീമതിയും  വിമാനത്തിൽ

> **Lead Summary:** കണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ആകാശത്തായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെ പ്രത്യേക സുരക്ഷാ സോണിലിറക്കി വിശദമായ പരിശോധന നടത്തിവരികയാണ്.സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളുമായ ഇ.പി. ജയരാജൻ, മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി, വത്സൻ പനോളി എന്നിവർ ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നതായാണ് വിവരം.

## Article Content

കണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ആകാശത്തായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെ പ്രത്യേക സുരക്ഷാ സോണിലിറക്കി വിശദമായ പരിശോധന നടത്തിവരികയാണ്.സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളുമായ ഇ.പി. ജയരാജൻ, മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി, വത്സൻ പനോളി എന്നിവർ ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നതായാണ് വിവരം.

ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും സുരക്ഷാ ഏജൻസികൾ പരിശോധന ഊർജിതമാക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു

English Summary: An IndiGo flight from Kannur to Hyderabad received a bomb threat while it was in the air. The flight was landed in a special security zone at Hyderabad airport, where a detailed inspection is underway. CPI(M) central committee members and senior leaders EP Jayarajan, former health minister PK Sreemathi and Valsan Panoli were reportedly travelling on the flight. Following the threat message, a high alert was issued at the airport and security agencies intensified checks. Airport authorities said all passengers on board are safe.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391628/kannur-hyderabad-indigo-flight-bomb-threat)