---
title: "പന്തക്കൽ ഐ.കെ കുമാരൻ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ആറാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി ; കേസെടുത്തതോടെ അധ്യാപകൻ ഒളിവിൽ"
english_title: "Case Filed Against Teacher for Allegedly Beating Student"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391624/panthakkal-school-student-beating-complaint-case"
published_at: "2026-11-14T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af847094e19b_panthakkal-school-student-beating-complaint-case.jpg"
keywords: ["Panthakkal School", "Student Beating Complaint", "Teacher Case", "Child Welfare Committee", "Panthakkal Police"]
---

# പന്തക്കൽ ഐ.കെ കുമാരൻ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ആറാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി ; കേസെടുത്തതോടെ അധ്യാപകൻ ഒളിവിൽ

> **Lead Summary:** കോപ്പാലം: കോപ്പാലം തളിയാറമ്മന്റവിട ക്ഷേത്രത്തിന് സമീപത്ത് മിഥിലയിൽ അജിൽ - ദിൽന ദമ്പതികളുടെ മകൻ അക്ഷജിനാണ് കഴുത്തിന് പരിക്കേറ്റത്. പരാതിയിൽ പന്തക്കൽ പൊലീസ് കേസെടുത്തു.ഈ മാസം 11 നാണ് ആറാം ക്ലാസ് വിദ്യാർത്ഥി അക്ഷജിന് മലയാളം അധ്യാപകൻ ജയിംസ് ജോസഫിന്റെ മർദ്ദനമേറ്റത്.

## Article Content

കോപ്പാലം: കോപ്പാലം തളിയാറമ്മന്റവിട ക്ഷേത്രത്തിന് സമീപത്ത് മിഥിലയിൽ അജിൽ - ദിൽന ദമ്പതികളുടെ മകൻ അക്ഷജിനാണ് കഴുത്തിന് പരിക്കേറ്റത്. പരാതിയിൽ പന്തക്കൽ പൊലീസ് കേസെടുത്തു.ഈ മാസം 11 നാണ് ആറാം ക്ലാസ് വിദ്യാർത്ഥി അക്ഷജിന് മലയാളം അധ്യാപകൻ ജയിംസ് ജോസഫിന്റെ മർദ്ദനമേറ്റത്.

ഇക്കാര്യം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. വ്യാഴാഴ്ച ക്ലാസിൽ കഴുത്ത് വേദന കൊണ്ട് പുളഞ്ഞ അക്ഷജിനെ കൂട്ടിക്കൊണ്ടുപോകണമെന്ന് പ്രിൻസിപ്പൽ പറഞ്ഞതനുസരിച്ച് രക്ഷിതാവ് സ്കൂളിലെത്തിയപ്പോഴാണ് അധ്യാപകന്റെ മർദ്ദനമേറ്റതാണെന്ന് കുട്ടി പറയുന്നത്.

തുടർന്ന് പന്തക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, പള്ളൂർ ഗവ.ആശുപത്രിയിലും കുട്ടി ചികിത്സ തേടി. അധ്യാപകനെതിരെ രക്ഷിതാക്കൾ പന്തക്കൽ പൊലീസിലും, ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും പരാതി നൽകി. പൊലീസ് കേസെടുത്തതോടെ അധ്യാപകൻ ജയിംസ് ജോസഫ് ഒളിവിൽ പോയി. കുട്ടികൾ പരാതി പറഞ്ഞിട്ടും ഒതുക്കി തീർക്കാനുള്ള ശ്രമമാണ് പ്രിൻസിപ്പൽ നടത്തിയതെന്നും, ക്ലാസുമുറിയിൽ മൂന്നാം മുറ സ്വീകരിക്കുന്ന അധ്യാപകനെതിരെ പൊലീസും, വിദ്യാഭ്യാസ വകുപ്പും മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

English Summary: Police at Panthakkal have registered a case on a complaint alleging that a Class 6 student at Panthakkal IK Kumaran Govt Higher Secondary School was beaten by a Malayalam teacher. According to the complaint, the alleged incident occurred on the 11th of this month, and the child later complained of neck pain on Thursday. The child reportedly received treatment at Panthakkal PHC and Pallur Govt Hospital. Parents complained to Panthakkal Police and the Child Welfare Committee. Relatives allege the teacher went into hiding after the case was filed and have demanded exemplary action from police and the education department.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391624/panthakkal-school-student-beating-complaint-case)