---
title: "പാനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം ; ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് ഒന്നാമത്"
english_title: "Mokeri Rajiv Gandhi Memorial HSS Overall Champions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391621/panoor-kalolsavam-mokeri-rajiv-gandhi-overall-champions"
published_at: "2026-11-14T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af838b83a831_panoor-kalolsavam-mokeri-rajiv-gandhi-overall-champions.jpg"
keywords: ["Panoor Kalolsavam", "Mokeri Rajiv Gandhi Memorial HSS", "School Kalolsavam", "Overall Champions", "Kerala School Kalolsavam"]
---

# പാനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം ; ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് ഒന്നാമത്

> **Lead Summary:** പാനൂർ: പാനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്‌ഥാനം നേടി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ ഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

## Article Content

പാനൂർ: പാനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്‌ഥാനം നേടി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ ഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി രണ്ടാം സ്ഥാനവും, കൊളവല്ലൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ ഡറി മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറിയിൽ കൊളവല്ലൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി രണ്ടാം സ്ഥാനവും പാനൂർ കെകെവി മെമ്മോറിയൽ ഹയർ സെക്കൻഡറി മുന്നാം സ്ഥാനവും നേടി.ഹൈസ്‌കൂൾ സംസ്കൃതം വി ഭാഗത്തിൽ പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.മൊകേരി രാജീവ്ഗാന്ധി, കൊള വല്ലൂർ പിആർ മെമ്മോറിയൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

ഹൈസ്കൂ‌ൾ വിഭാഗം അറബിക്കിൽ ആതിഥേയരായ കടവത്തുർ പികെഎം ഹയർ സെക്കൻ ഡറി സ്കൂ‌ൾ ജേതാക്കളായി. മൊകേരി രാജീവ്ഗാന്ധിക്കു രണ്ടാംസ്‌ഥാനവും പാനൂർ പിആർ മെമ്മോറിയൽ സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു.

യുപി വിഭാഗം സംസ്കൃതത്തിൽ ചെണ്ടയാട് ഗുരുദേവ സ്മാരകം യുപി സ്‌കൂൾ ജേതാക്കളായി. പാനൂർ യുപി, കൊളവല്ലൂർ യുപി എന്നിവർക്ക് യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ ലഭിച്ചു. എൽപി ജനറൽ വിഭാഗ ത്തിൽ 10 വിദ്യാലയങ്ങൾ 65 വീതം പോയിന്റുകൾ നേടി ഒന്നാം സ്ഥാനം പങ്കിട്ടു.

യുപി ജനറൽ വിഭാഗത്തിൽ 9 സ്കൂളുകൾ 80 വീതം പോയിന്റുകൾ നേടി ഒന്നാം സ്‌ഥാനത്താ ണ്. എൽപി വിഭാഗം അറബി ക്കിൽ 6 വിദ്യാലയങ്ങൾക്ക് ഒന്നാം സ്ഥാനം പങ്കിട്ടത് 45 വീതം പോയിന്റുകൾ നേടിയാണ്.

യുപി വിഭാഗം അറബിക്കിൽ 65 പോയിന്റുകൾ നേടി 3 വിദ്യാലയങ്ങൾ ഒന്നാം സ്ഥാനത്തുണ്ട്. വിജയികൾക്ക് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹ മ്മദ് ഫായിസ് അരുൾ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ, ആതിഥേയരായ കടവത്തൂർ പികെഎം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ പി.പി.എ.സലാം എന്നിവർ സമ്മാനം വിതരണം ചെയ്തു.

English Summary: Mokeri Rajiv Gandhi Memorial Higher Secondary School won the overall championship at the Panoor sub-district Kerala School Kalolsavam, finishing first in both High School and Higher Secondary sections. In HS General, Panoor PR Memorial HSS was second and Kolavallur PR Memorial HSS third; in Higher Secondary, Kolavallur PR Memorial HSS was second and Panoor KKV Memorial HSS third. Other category winners included Panoor PR Memorial HSS in HS Sanskrit, Kadavathur PKM HSS in HS Arabic, and Chendayad Gurudeva Smarakam UP School in UP Sanskrit. Prizes were distributed by Koothuparamba Block Panchayat President Muhammed Faiz Arul, Thriprangottur Panchayat Vice President Shreya Balan and host school manager PPA Salam.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391621/panoor-kalolsavam-mokeri-rajiv-gandhi-overall-champions)