---
title: "നാദാപുരം ഉപജില്ലാകലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദ ;  ഗവ.സ്‌കൂൾ ജീവനക്കാരൻ റിമാണ്ടിൽ"
english_title: "Govt School Attender Arrested in Nadapuram Kalolsavam Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391581/nadapuram-kalolsavam-case-school-attender-arrested"
published_at: "2026-11-14T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7fd73bf11d_nadapuram-kalolsavam-case-school-attender-arrested.jpg"
keywords: ["Nadapuram Kalolsavam", "School Staff Arrest", "Irungannur", "Nadapuram Police", "Koyilandy Court"]
---

# നാദാപുരം ഉപജില്ലാകലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദ ;  ഗവ.സ്‌കൂൾ ജീവനക്കാരൻ റിമാണ്ടിൽ

> **Lead Summary:** നാദാപുരം: നാദാപുരത്ത് സ്‌കൂൾ കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഗവ.സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ പെരുവണ്ണാമൂഴി ചക്കിട്ടപ്പാറ സ്വദേശി പുതുക്കുടി പൊയിൽ പി.കെ. അനൂപ് കുമാർ നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

നാദാപുരം: നാദാപുരത്ത് സ്‌കൂൾ കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഗവ.സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ പെരുവണ്ണാമൂഴി ചക്കിട്ടപ്പാറ സ്വദേശി പുതുക്കുടി പൊയിൽ പി.കെ. അനൂപ് കുമാർ നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കല്ലാച്ചി ഗവ. ഹൈസ്‌കൂൾ ഓഫീസ് അറ്റൻഡർ ആണ് പ്രതി. വ്യാഴാഴ്ച്ച വൈകുന്നേരം കലോത്സവ നഗരിയിലാണ് കേസിന് ആസ്പദമായ സംഭവം. അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

English Summary: Police say a government school employee was arrested on allegations of misbehaving with a teacher during the Nadapuram sub-district school arts festival at Irungannur. The arrested person is PK Anoop Kumar (33), an office attender at Kallachi Govt High School, according to police. Police say the alleged incident occurred on Thursday evening at the festival venue. After medical examination, he was produced before Koyilandy Court, which remanded him.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391581/nadapuram-kalolsavam-case-school-attender-arrested)