---
title: "മംഗലാപുരത്ത് നിന്നും ഉള്ളി കയറ്റി വരികയായിരുന്ന ലോറി പയ്യന്നൂരിൽ പാലങ്ങൾക്കിടയിലൂടെ  പുഴയിലേക്ക്  മറിഞ്ഞു"
english_title: "Onion Lorry Falls Into River at Payyannur Vellur Palathara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391515/onion-lorry-falls-river-payyannur-vellur-palathara"
published_at: "2026-11-13T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af72b3b91a96_onion-lorry-falls-river-payyannur-vellur-palathara.jpg"
keywords: ["Payyannur Accident", "Lorry Accident", "Vellur Palathara", "Mangalapuram Lorry"]
---

# മംഗലാപുരത്ത് നിന്നും ഉള്ളി കയറ്റി വരികയായിരുന്ന ലോറി പയ്യന്നൂരിൽ പാലങ്ങൾക്കിടയിലൂടെ  പുഴയിലേക്ക്  മറിഞ്ഞു

> **Lead Summary:** നിയന്ത്രണംവിട്ട ചരക്ക് ലോറി പാലങ്ങൾക്കിടയി ലൂടെ പുഴയിലേക്ക് മറിഞ്ഞു. വെള്ളൂർ പാലത്തറയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. മംഗലാപുരത്ത് നിന്ന് ഉള്ളി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പാലങ്ങൾക്കിടയിലുള്ള വിടവിലേക്ക് ലോറി മറിയുകയായിരുന്നു.

## Article Content

നിയന്ത്രണംവിട്ട ചരക്ക് ലോറി പാലങ്ങൾക്കിടയി ലൂടെ പുഴയിലേക്ക് മറിഞ്ഞു. വെള്ളൂർ പാലത്തറയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. മംഗലാപുരത്ത് നിന്ന് ഉള്ളി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പാലങ്ങൾക്കിടയിലുള്ള വിടവിലേക്ക് ലോറി മറിയുകയായിരുന്നു.

പുഴയിൽ വെള്ളം കുറവായതിനാൽ വൻ അപകടമൊഴിവായി. ലോറിയിലുണ്ടായിരുന്നവർ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പയ്യന്നൂരിൽ നിന്ന് സീനിയർ ഫയർ ഓഫീസർ കെ.റെജിമോൻ, ഫയർ ഓഫീസർമാരായ ഇ.ഷിജു, പി.പി.ജിഷ്‌ണുദേവ്, സി.ഷംജിത്ത്, സി.സുർജിത്ത്, ഹോംഗാർഡ് കെ. ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.

English Summary: A goods lorry carrying onions from Mangalapuram lost control and fell into the river through the gap between two bridges at Vellur Palathara in Payyannur at around 3 am. As the water level in the river was low, a major accident was averted. Those in the lorry escaped without serious injuries. A fire force team led by Senior Fire Officer K. Regimon reached the spot.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391515/onion-lorry-falls-river-payyannur-vellur-palathara)