---
title: "മാഹി ചോമ്പാലിൽ അപകടത്തിൽ പെട്ടത് കണ്ണൂരു നിന്നും ഗുരുവായൂരേക്ക് പോവുകയായിരുന്ന കാർ ; വൻ  അപകടമൊഴിവായത് തലനാരിഴക്ക്, കാർ പൂർണമായും കത്തി"
english_title: "Chombala Mahe Car Catches Fire After Hitting Divider Passengers Rescued"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391503/chombala-mahe-car-fire-divider-passengers-rescued"
published_at: "2026-11-13T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af712e03aacd_chombala-mahe-car-fire-divider-passengers-rescued.jpg"
keywords: ["Chombala Car Accident", "Mahe Car Fire", "National Highway Accident", "Guruvayur Pilgrims"]
---

# മാഹി ചോമ്പാലിൽ അപകടത്തിൽ പെട്ടത് കണ്ണൂരു നിന്നും ഗുരുവായൂരേക്ക് പോവുകയായിരുന്ന കാർ ; വൻ  അപകടമൊഴിവായത് തലനാരിഴക്ക്, കാർ പൂർണമായും കത്തി

> **Lead Summary:** മാഹി: ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ചുകയറി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നു പുലർച്ചെ ആറരയോടെയായിരുന്നു അപകടം.

## Article Content

മാഹി: ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ചുകയറി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നു പുലർച്ചെ ആറരയോടെയായിരുന്നു അപകടം.

പാപ്പിനിശ്ശേരിയിൽ നിന്ന് ഗുരുവായൂരി ലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ കണ്ണൂർ മൊറാഴ സ്വദേശികളായ കൃഷ്‌ണാലയം വീട്ടിലെ ദേവദാസ് (72), ബാബു ബാലകൃഷ്‌ണൻ (66), മണികണ്ഠ‌ൻ (27), വിജി (37), തയ്യിൽ വീട്ടിൽ അസീബ് (35) എന്നിവരെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

അപകടശബ്ദം കേട്ട് സമീപത്തെ സ്റ്റേഡിയ ത്തിലും, ഓപ്പൺജിമ്മിലുമായി പരിശീലനം നടത്തുന്നവരും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപ്പോഴേക്കും കാർ തീപിടിച്ച് ആളിക്കത്തി.വടകരയിൽ നിന്നും മാഹിയിൽ നിന്നുമെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.

അപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായി രുന്ന ചോമ്പാല പൊലിസ് ദേശീയപാതയി ലൂടെയുള്ള ഗതാഗതം സർവീസ് റോഡിലൂ ടെ തിരിച്ചു വിടുകയായിരുന്നു.

English Summary: A car hit a divider and caught fire near Chombala Block Office on the National Highway in Mahe. The passengers in the car were rescued. The accident occurred around 6:30 AM today. The group, including women and children, was travelling from Pappinisseri to Guruvayur. The injured, natives of Moraz, Kannur - Devadas (72) of Krishnalayam house, Babu Balakrishnan (66), Manikandan (27), Viji (37), Aseeb (35) of Thayyil house - were admitted to Vadakara Baby Memorial Hospital. Hospital sources said no one's injuries are serious. People who were training at the nearby stadium and open gym and locals, hearing the sound of the accident, together pulled out those in the car. By then the car had caught fire and was burning. Two units of fire force from Vadakara and Mahe extinguished the fire. The car was completely burnt. Following the accident, Chombala police present at the spot diverted traffic on the national highway through the service road.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391503/chombala-mahe-car-fire-divider-passengers-rescued)