---
title: "കേരള പ്രവാസി സംഘം പാനൂരിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി"
english_title: "Kerala Pravasi Sangham Panoor Evening Dharna Protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391499/kerala-pravasi-sangham-panoor-evening-dharna-protest"
published_at: "2026-11-13T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7068f4e0f7_kerala-pravasi-sangham-panoor-evening-dharna-protest.jpg"
keywords: []
---

# കേരള പ്രവാസി സംഘം പാനൂരിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി

> **Lead Summary:** പാനൂർ: കേരള പ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽപാനൂർ ബസ്സ്‌സ്റ്റാൻ്റിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.

## Article Content

പാനൂർ: കേരള പ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽപാനൂർ ബസ്സ്‌സ്റ്റാൻ്റിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.

പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്ത് കൃത്യമായി വിതരണം ചെയ്യുക.നോർക്ക കെയർ ഇൻഷ്വറൻസ് പ്രിമിയം തുക മൂന്നിരട്ടി വർദ്ധിപ്പിച്ചത് പിൻവലിക്കുകലോകകേരള സഭ പിരിച്ചു വിട്ട കേരള സർക്കാർ നടപടി റദ്ദു ചെയ്യുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കേരള പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹവും സംഘടിപ്പിക്കുന്നതിൻ്റെ പ്രചരണാർത്ഥമാണ്കേരളത്തിലെ എല്ലാ ഏറിയകളിലും പ്രതിഷേധ ധർണ നടത്തിയത്.

പാനൂർ ബസ്സ് സ്റ്റാൻ്റിൽ നടന്ന ധർണ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടമ്പളളി ഉദ്ഘാടനം ചെയ്തു. ഏറിയസെക്രട്ടറി സി.കെ. ശ്രീജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് നസീർ ഇടവലത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യുട്ടീവ് അംഗം കെ. ബിജു, പി അനിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391499/kerala-pravasi-sangham-panoor-evening-dharna-protest)