---
title: "ബാങ്ക് ഉദ്യോഗസ്ഥർ വീടു ജപ്തിക്കെത്തി ; പേരാമ്പ്ര സ്വദേശിനിയായ യുവതി ജീവനൊടുക്കി"
english_title: "Woman Dies By Suicide During Bank Attachment Proceedings Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391482/woman-dies-suicide-during-attachment-perambra-koothali"
published_at: "2026-11-13T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6e7f22add0_Untitled-13_copy.jpg"
keywords: ["Perambra Suicide", "Koothali Woman Suicide", "Bank Attachment Kerala", "South Indian Bank Loan"]
---

# ബാങ്ക് ഉദ്യോഗസ്ഥർ വീടു ജപ്തിക്കെത്തി ; പേരാമ്പ്ര സ്വദേശിനിയായ യുവതി ജീവനൊടുക്കി

> **Lead Summary:** പേരാമ്പ്ര കൂത്താളിയിൽ ജപ്തി നടപടികൾക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടൻ കണ്ടി കവിത ആണ് മരിച്ചത്. ഇന്ന് കാലത്ത് 11 മണിയോടെ ബാങ്ക് അധികൃതർ അഡ്വക്കറ്റ് കമ്മീഷൻ പൊലീസ് എന്നിവർ സഹിതം ഇവരുടെ വീട്ടിൽ എത്തി ജപ്തി നടപടികൾ നടത്തുന്നതിനിടയിൽ യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പേരാമ്പ്ര കൂത്താളിയിൽ ജപ്തി നടപടികൾക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടൻ കണ്ടി കവിത ആണ് മരിച്ചത്. ഇന്ന് കാലത്ത് 11 മണിയോടെ ബാങ്ക് അധികൃതർ അഡ്വക്കറ്റ് കമ്മീഷൻ പൊലീസ് എന്നിവർ സഹിതം ഇവരുടെ വീട്ടിൽ എത്തി ജപ്തി നടപടികൾ നടത്തുന്നതിനിടയിൽ യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വടകര കൈനാട്ടിയിൽ പെയിൻ്റ് കടയിലെ ജീവനക്കാരനായ ബാബുവിൻ്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയിൽ നിന്നും ഇവർ വീട് നിർമ്മാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോൺ ഇപ്പോൾ പലിശയടക്കം 50 ലക്ഷത്തോളം രൂപയായി ഉയർന്നിരുന്നു. ജപ്തി നടപടികൾക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നതായാണ് അറിയാൻ കഴിഞ്ഞത്.

മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് കൊല്ലാണ്ടി കേളൻ (പയ്യോളി). മാതാവ് കല്യാണി. മക്കൾ ആര്യശ്രീ (പ്ലസ് ടു വിദ്യാർത്ഥിനി പേരാമ്പ്ര എച്ച് എസ് എസ്), തേജശ്രീ (വിദ്യാർത്ഥിനി കൂത്താളി വി എച്ച് എസ് എസ്). സഹോദരൻ കലേഷ്.

English Summary: A homemaker died by suicide during attachment proceedings at Koothali in Perambra. The deceased is Kavitha (42) of Kunjnoth Kuyyodan Kandi, Koothali. Around 11 AM today, bank officials along with advocate commission and police reached her house for attachment proceedings. When the woman went missing during the proceedings, a search found her dead in the old house behind the house where they live. Kavitha, a native of Payyoli, is the wife of Babu, an employee at a paint shop at Kainatty, Vadakara. They had taken a loan of Rs 26 lakh from South Indian Bank, Naduvannur branch for house construction. The loan, whose repayment was defaulted, has now risen to around Rs 50 lakh including interest. It is learnt that bank officials had informed that they would come today for attachment proceedings. The body was shifted to Perambra Taluk Hospital. Father Kollandi Kelan (Payyoli). Mother Kalyani. Children Aryasree (Plus Two student, Perambra HSS), Thejasree (student, Koothali VHSS). Brother Kalesh.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391482/woman-dies-suicide-during-attachment-perambra-koothali)