---
title: "പയ്യന്നൂരിൽ ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വെച്ച് വീടിന് തീപിടിച്ചു, സോഫയും ലാപ്ടോപ്പും കത്തിനശിച്ചു"
english_title: "Payyannur House Fire Laptop Overheating Annur Shanthigram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391471/payyannur-house-fire-laptop-overheating-annur-shanthigram"
published_at: "2026-11-13T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6d2f1d7d04_Untitled-11_copy.jpg"
keywords: ["ayyannur Fire", "Annur House Fire", "Laptop Fire Kerala", "Fire Safety"]
---

# പയ്യന്നൂരിൽ ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വെച്ച് വീടിന് തീപിടിച്ചു, സോഫയും ലാപ്ടോപ്പും കത്തിനശിച്ചു

> **Lead Summary:** പയ്യന്നൂർ:അന്നൂർ ശാന്തിഗ്രാമത്തിലെ പ്രസന്നകുമാർ വി.പി.യുടെ 'ഉഷസ്സ്' വീട്ടിൽ ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായി. ചാർജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളിൽ വെച്ചിരുന്ന ലാപ്ടോപ്പ് അമിതമായി ചൂടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

പയ്യന്നൂർ:അന്നൂർ ശാന്തിഗ്രാമത്തിലെ പ്രസന്നകുമാർ വി.പി.യുടെ 'ഉഷസ്സ്' വീട്ടിൽ ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായി. ചാർജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളിൽ വെച്ചിരുന്ന ലാപ്ടോപ്പ് അമിതമായി ചൂടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വെച്ച് വീടുപൂട്ടി പുറത്തുപോയ വീട്ടുകാർ തിരികെയെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തീപിടിത്തത്തിൽ ലാപ്ടോപ്പ്, സോഫാ സെറ്റ്, കസേരകൾ, വാച്ച്, ചുമരിൽ തൂക്കിയിരുന്ന ഫോട്ടോകൾ എന്നിവ കത്തിനശിച്ചു.

വിവരമറിഞ്ഞ് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദയാൽ പി.വി., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജോബിമോൻ ജോർജ്, ലിജീഷ് യു.കെ., കണ്ണൻ ബി., ഹോം ഗാർഡുമാരായ മാത്യു ജോർജ്, രവീന്ദ്രൻ വി.എൻ., ശ്രീകാന്ത് എം.വി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ സോഫ, കിടക്ക തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള പ്രതലങ്ങളിൽ വെക്കരുത്. ചാർജിങ്ങിനിടെ ഉപകരണങ്ങൾ അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചാർജ് ചെയ്യുന്നതിനായി വെച്ച് വീടുപൂട്ടി പുറത്തുപോകുന്നത് ഒഴിവാക്കുകയും ചെയ്യുക.

English Summary: A fire broke out at noon today at the 'Ushass' house of Prasannakumar V.P. at Shanthigram, Annur, Payyannur. The preliminary conclusion is that the fire was caused by a laptop kept on a sofa set for charging overheating excessively. The family members who had left the house locked after putting the laptop on charge noticed the fire when they returned. Laptop, sofa set, chairs, watch, and photos hanging on the wall were burnt in the fire. On receiving information, fire force from Payyannur Fire Station led by Station Officer C.P. Rajesh reached and extinguished the fire. Senior Fire and Rescue Officer Dayal P.V., Fire and Rescue Officers Jobimon George, Lijeesh U.K., Kannan B., Home Guards Mathew George, Raveendran V.N., Sreekanth M.V. participated in the rescue operation. Electronic devices like laptops and mobile phones should not be kept on flammable surfaces like sofa and bed while charging. Ensure devices do not overheat during charging and avoid leaving the house locked with devices on charge.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391471/payyannur-house-fire-laptop-overheating-annur-shanthigram)