---
title: "വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു"
english_title: "Car Overturns Catches Fire Vadakara National Highway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391468/car-overturns-fire-vadakara-national-highway-kunjipally"
published_at: "2026-11-13T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6d0a64d873_Untitled-10_copy.jpg"
keywords: ["Vadakara Car Accident", "Kunjipally Car Fire", "National Highway Accident Kerala", "Guruvayur Pilgrims Accident"]
---

# വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു

> **Lead Summary:** വടകര: വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു. വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം നടന്നത്. കർണ്ണാടകയിൽ നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്ര ദർശനത്തിനായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

വടകര: വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു. വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം നടന്നത്. കർണ്ണാടകയിൽ നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്ര ദർശനത്തിനായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് കാറിൽ അഞ്ച് യാത്രക്കാരുണ്ടായിരുന്നു. കാർ മറിഞ്ഞതിന് പിന്നാലെ തീ പടർന്നതോടെ വാഹനം പൂർണമായി കത്തി നശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന വിവരം പുറത്തുവന്നിട്ടില്ല. മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

English Summary: A car hit a divider, overturned and caught fire on the Vadakara National Highway. The incident took place at Kunjipally in Vadakara. The car that met with the accident was going from Karnataka to Guruvayur for temple darshan. There were five passengers in the car at the time of the accident. After the car overturned, fire spread and the vehicle was completely burnt. The cause of the accident is not clear. The injured were shifted to a hospital in Vadakara. Information on how serious their injuries are has not been released. Fire force from Mahe and Vadakara arrived and extinguished the fire. Traffic on the national highway was disrupted for a while, it is reported.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391468/car-overturns-fire-vadakara-national-highway-kunjipally)