---
title: "അയ്യയ്യേ നാണക്കേട് ; അധ്യാപക സംഘടനയുടെ ബാനർ തകർത്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ ചൊക്ലി ഉപജില്ലാ കലോത്സവത്തിന്റെ സമാപന ദിനത്തിലെ പരിപാടികൾ  മണിക്കൂറുകൾ  വൈകി"
english_title: "hokli Sub District Kalolsavam Delayed Banner Dispute"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391440/chokli-sub-district-kalolsavam-delayed-banner-dispute"
published_at: "2026-11-13T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6b1147c30e_chokli-sub-district-kalolsavam-delayed-banner-dispute.jpg"
keywords: ["Chokli Kalolsavam", "Banner Dispute Chokli", "Kerala School Kalolsavam", "Chokli Panchayat"]
---

# അയ്യയ്യേ നാണക്കേട് ; അധ്യാപക സംഘടനയുടെ ബാനർ തകർത്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ ചൊക്ലി ഉപജില്ലാ കലോത്സവത്തിന്റെ സമാപന ദിനത്തിലെ പരിപാടികൾ  മണിക്കൂറുകൾ  വൈകി

> **Lead Summary:** ചൊക്ലി: അധ്യാപക സംഘടനകൾ കലോത്സവ നഗരിയിൽ സ്ഥാപിച്ച ബാനർ തകർത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചൊക്ലി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിലെ പരിപാടികൾ ആരംഭിച്ചത് രണ്ട് മണിക്കൂർ വൈകി.

## Article Content

ചൊക്ലി: അധ്യാപക സംഘടനകൾ കലോത്സവ നഗരിയിൽ സ്ഥാപിച്ച ബാനർ തകർത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചൊക്ലി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിലെ പരിപാടികൾ ആരംഭിച്ചത് രണ്ട് മണിക്കൂർ വൈകി.

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതോടെ സംഘർഷാവസ്ഥയും ആശങ്കയും ഉടലെടുത്തു.

തുടർന്ന് സംഘാടക സമിതി ചെയർമാനും ചൊക്ലി പഞ്ചായത്ത് പ്രസിഡന്റുമായ എൻ. അനൂപിന്റെ നേതൃത്വത്തിൽ അധ്യാപക സംഘടനാ പ്രതിനിധികളുടെയും സംഘാടക സമിതി ഭാരവാഹികളുടെയും യോഗം ചേർന്നു. ചർച്ചകൾക്കൊടുവിൽ രാവിലെ 11 മണിയോടെ മത്സരങ്ങൾ ആരംഭിക്കാൻ ധാരണയായി. ഇതിനിടെ ചൊക്ലി പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കലയുടെ വേദിയിൽ അരങ്ങേറേണ്ടിയിരുന്ന മത്സരങ്ങൾ സംഘാടനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വൈകിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയാസമായി. അധ്യാപക സംഘടനകളുടെ ശക്തി തെളിയിക്കേണ്ട ഇടങ്ങളായി കലോത്സവ നഗരികളെ മാറ്റുമ്പോൾ മുറിവേൽക്കുന്നത് കുഞ്ഞുമനസുകൾക്കാണെന്ന് മറക്കരുത്. ഒപ്പം അതിക്രമം നടത്തിയവരെ ഒറ്റപ്പെടുത്തുകയും, മാതൃകാപരമായി ശിക്ഷിക്കേണ്ടതുമുണ്ട്.

English Summary: Following a dispute over the destruction of a banner erected by teachers' organisations at the Kalolsavam venue, the programmes on the concluding day of the Chokli Sub-District Kerala School Kalolsavam started two hours late. Students who had come from various schools in the sub-district to participate in competitions had to wait for a long time, leading to tension and anxiety. Subsequently, a meeting of teachers' organisation representatives and organising committee office-bearers was held under the leadership of organising committee chairman and Chokli Panchayat President N. Anoop. After discussions, it was agreed to start the competitions by 11 am. Meanwhile, Chokli Police also reached the spot and assessed the situation. The delay of competitions that were to be staged on the platform of art due to a dispute related to organisation caused difficulty to students and parents. When Kalolsavam venues are turned into places to prove the strength of teachers' organisations, it is the young minds that get hurt, it should not be forgotten. At the same time, those who committed violence should be isolated and punished exemplarily.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391440/chokli-sub-district-kalolsavam-delayed-banner-dispute)