---
title: "ചെന്നൈയിൽ മോഷണം നടത്തിയ 110 പവൻ തലശ്ശേരിയില്‍ വിൽക്കാൻ ശ്രമം ;  കവര്‍ച്ചാ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍"
english_title: "110 Pavan Stolen Gold Thalassery Two Arrested Chennai Theft"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391433/chennai-stolen-110-pavan-gold-thalassery-two-arrested"
published_at: "2026-11-13T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6a6206d622_chennai-stolen-110-pavan-gold-thalassery-two-arrested.jpg"
keywords: ["Thalassery Gold Theft Arrest", "Chennai Gold Robbery", "110 Pavan Gold", "Kerala Police"]
---

# ചെന്നൈയിൽ മോഷണം നടത്തിയ 110 പവൻ തലശ്ശേരിയില്‍ വിൽക്കാൻ ശ്രമം ;  കവര്‍ച്ചാ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** തലശ്ശേരി: തലശ്ശേരിയില്‍ 110 പവന്‍ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കവര്‍ച്ചാ സംഘത്തിലെ അംഗങ്ങളായ നേപ്പാള്‍ സ്വദേശി ഗോപാല്‍ , അസം സ്വദേശി ദെബോജിത് എന്നിവരാണ് തലശ്ശേരി നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

## Article Content

തലശ്ശേരി: തലശ്ശേരിയില്‍ 110 പവന്‍ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കവര്‍ച്ചാ സംഘത്തിലെ അംഗങ്ങളായ നേപ്പാള്‍ സ്വദേശി ഗോപാല്‍ , അസം സ്വദേശി ദെബോജിത് എന്നിവരാണ് തലശ്ശേരി നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ചെന്നൈയില്‍ മോഷണം നടത്തിയ ശേഷം സ്വര്‍ണം കേരളത്തില്‍ വില്‍ക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തില്‍ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

English Summary: Two people were caught in Thalassery with 110 pavan gold. Gopal (32), a native of Nepal, and Debojit (35), a native of Assam, members of a robbery gang, were caught during a police inspection in Thalassery town. Police said cash, mobile phones and foreign currency were also seized from the accused. Police clarified that they were caught while bringing the gold to Kerala to sell it after stealing it in Chennai. The gold ornaments were recovered during a check after police became suspicious of their behaviour during a routine inspection in the town. Investigation has been intensified to find out if more people are involved in the incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391433/chennai-stolen-110-pavan-gold-thalassery-two-arrested)