---
title: "സംസ്ഥാന എക്സൈസ് കലാകായിക മേള ;  പ്രസംഗ മത്സരത്തിലെ മുടിചൂടാമന്നനായി സമീർ ധർമ്മടം"
english_title: "Sameer Dharmadam Wins State Excise Arts Festival Speech Competition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391427/sameer-dharmadam-state-excise-arts-festival-speech-winner"
published_at: "2026-11-13T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6a31111bd6_sameer-dharmadam-state-excise-arts-festival-speech-winner.jpg"
keywords: ["Sameer Dharmadam", "Excise Arts Festival Kollam", "Speech Competition Winner", "Anti Drug Awareness"]
---

# സംസ്ഥാന എക്സൈസ് കലാകായിക മേള ;  പ്രസംഗ മത്സരത്തിലെ മുടിചൂടാമന്നനായി സമീർ ധർമ്മടം

> **Lead Summary:** കൊല്ലത്ത് നടന്ന 22-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ പ്രസംഗ മത്സരത്തിൽ സംസ്ഥാനതല ഒന്നാം സ്ഥാനം കരസ്ഥമാക്കി സമീർ ധർമ്മടം ശ്രദ്ധേയനായി. മികച്ച പ്രസംഗശൈലിയും വിഷയാവതരണത്തിലെ മികവും കൊണ്ട് മത്സരത്തിൽ തിളങ്ങിയ സമീറിന്റെ നേട്ടം നാടിനും അഭിമാനമായി.

## Article Content

കൊല്ലത്ത് നടന്ന 22-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ പ്രസംഗ മത്സരത്തിൽ സംസ്ഥാനതല ഒന്നാം സ്ഥാനം കരസ്ഥമാക്കി സമീർ ധർമ്മടം ശ്രദ്ധേയനായി. മികച്ച പ്രസംഗശൈലിയും വിഷയാവതരണത്തിലെ മികവും കൊണ്ട് മത്സരത്തിൽ തിളങ്ങിയ സമീറിന്റെ നേട്ടം നാടിനും അഭിമാനമായി.

പ്രസംഗവേദികളിലെ മികവിനൊപ്പം സാമൂഹിക പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് സമീർ ധർമ്മടം. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന അദ്ദേഹം ഇതിനകം 3000-ത്തിലധികം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളാണ് കൈകാര്യം ചെയ്തത്. വിദ്യാർത്ഥികളിലും യുവജനങ്ങളിലും പൊതുസമൂഹത്തിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ഈ മികച്ച സാമൂഹിക ഇടപെടലുകൾ പരിഗണിച്ച് ഈ വർഷത്തെ സംസ്ഥാന മലയാള പുരസ്കാര സമിതിയുടെ മലയാള പുരസ്കാരത്തിനും സമീർ അർഹനായി. 2022-23 കാലയളവിൽ മികച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയതിന് വകുപ്പ് മന്ത്രിയിൽനിന്ന് 'ബാഡ്ജ് ഓഫ് എക്സലൻസ്' പുരസ്കാരവും നേടിയിട്ടുണ്ട്.

2024-ൽ ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടേഷന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ആസാദി പുരസ്കാരവും സമീറിനെ തേടിയെത്തി. ഇതിന് പുറമെ സാമൂഹിക സേവന, ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി നിരവധി അംഗീകാരങ്ങളും ബഹുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്.

പ്രസംഗകലയെ സാമൂഹിക ബോധവൽക്കരണത്തിനുള്ള ശക്തമായ ഉപാധിയാക്കി മാറ്റുന്ന സമീർ ധർമ്മടത്തിന്റെ പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് മാതൃകയാണ്. സംസ്ഥാനം മുഴുവൻ അംഗങ്ങളുള്ള തലശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗഹൃദം വാട്സപ്പ് ഗ്രൂപ്പിന്റെ ജീവനാഡി കൂടിയാണ് സമീർ. സൗഹൃദം ലഹരിവിരുദ്ധ പോരാട്ടത്തിൽ സജീവ സാന്നിധ്യമാകുന്നതിനൊപ്പം കലാ-സാംസ്കാരിക രംഗത്തും മികവ് തെളിയിക്കുന്ന സമീറിന്റെ സംസ്ഥാനതല നേട്ടത്തിന് വിവിധ മേഖലകളിൽനിന്ന് അഭിനന്ദനങ്ങൾ ഉയരുകയാണ്.

English Summary: Sameer Dharmadam became notable by winning first place at the state level in the speech competition at the 22nd State Excise Arts and Sports Festival held in Kollam. His achievement, shining with excellent speaking style and presentation skills, has become a pride for his native place. Along with excellence on speech platforms, Sameer Dharmadam is a personality who has made notable contributions in the field of social work. Actively involved in anti-drug awareness activities, he has already handled more than 3000 anti-drug awareness classes. His activities to create awareness about the ill effects of drugs among students, youth and the general public are highly noteworthy. Considering these excellent social interventions, Sameer was also selected for this year's Malayala Puraskaram by the State Malayala Puraskara Committee. He also received the 'Badge of Excellence' award from the department minister for best anti-drug awareness activities in 2022-23. In 2024, the Azadi Award for best social worker from Lok Bandhuraj Narayanji Foundation also came to Sameer. Apart from this, he has already received many recognitions and honours for social service and awareness activities. Sameer Dharmadam's activities, turning the art of speech into a powerful tool for social awareness, are a model for the new generation. Sameer is also the lifeline of the Thalassery-based Sauhridam WhatsApp group which has members all over the state. Congratulations are pouring in from various fields for Sameer's state-level achievement, who proves excellence in the arts and cultural field along with being an active presence in the Sauhridam anti-drug fight.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391427/sameer-dharmadam-state-excise-arts-festival-speech-winner)