---
title: "ചൊക്ലിയിൽ ഉപജില്ലാ കലോത്സവത്തിനിടെ മഗരിബ്  നിസ്കരിക്കാൻ ഇടം തേടിയെത്തിയ അധ്യാപികയ്ക്കും കുട്ടികൾക്കും വീട് തുറന്നുനൽകി വിജിഷ ടീച്ചർ ; മതസൗഹാർദത്തിന്റെ വെളിച്ചമായി ഒരു കുടുംബം...!"
english_title: "Chokli Teacher Opens Home For Maghrib Prayer Religious Harmony"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391369/chokli-vijisha-teacher-home-maghrib-prayer-harmony"
published_at: "2026-11-12T22:02:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5ea9bbbc68_chokli-vijisha-teacher-home-maghrib-prayer-harmony.jpg"
keywords: ["hokli Kalolsavam", "Vijisha Teacher", "Maghrib Prayer", "Religious Harmony Kerala", "Olavillam School"]
---

# ചൊക്ലിയിൽ ഉപജില്ലാ കലോത്സവത്തിനിടെ മഗരിബ്  നിസ്കരിക്കാൻ ഇടം തേടിയെത്തിയ അധ്യാപികയ്ക്കും കുട്ടികൾക്കും വീട് തുറന്നുനൽകി വിജിഷ ടീച്ചർ ; മതസൗഹാർദത്തിന്റെ വെളിച്ചമായി ഒരു കുടുംബം...!

> **Lead Summary:** ചൊക്ലി: മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ വാതിൽ തുറന്നുനൽകി ഒരു കുടുംബം. ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ മഗ്‌രിബ് നമസ്കാരത്തിന് ഇടം തേടിയെത്തിയ അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും സ്വന്തം വീട് തുറന്നുനൽകിയ വിജിഷ ടീച്ചറുടെയും കുടുംബത്തിന്റെയും വിശാലമനസ്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മതസൗഹാർദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും മനോഹരമായ സന്ദേശമായി സംഭവം മാറി.

## Article Content

ചൊക്ലി: മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ വാതിൽ തുറന്നുനൽകി ഒരു കുടുംബം. ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ മഗ്‌രിബ് നമസ്കാരത്തിന് ഇടം തേടിയെത്തിയ അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും സ്വന്തം വീട് തുറന്നുനൽകിയ വിജിഷ ടീച്ചറുടെയും കുടുംബത്തിന്റെയും വിശാലമനസ്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മതസൗഹാർദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും മനോഹരമായ സന്ദേശമായി സംഭവം മാറി.

ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ നടക്കുന്ന ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെയായിരുന്നു സംഭവം. സ്കൂൾ പരിസരത്ത് സമീപത്തൊന്നും പള്ളിയില്ലാത്തതിനാൽ മഗ്‌രിബ് നമസ്കാര സമയമായപ്പോൾ പ്രാർത്ഥനയ്ക്കായി ഒരിടം തേടുകയായിരുന്നു NAM സ്കൂളിലെ റസ്മിന ടീച്ചറും വിദ്യാർത്ഥികളും. തുടർന്ന് അറബിക് മത്സരങ്ങൾ നടക്കുന്ന അഞ്ചാം വേദിക്ക് സമീപമുള്ള 'നീരാഞ്ജനം' എന്ന വീട്ടിലെത്തി നമസ്കാരത്തിന് സൗകര്യം ചോദിച്ചു.

> എന്നാൽ വീട്ടുകാരിൽനിന്ന് ലഭിച്ച മറുപടി അവരെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തി. "ആരെങ്കിലും നമസ്കരിക്കാൻ വരുമെന്ന് പ്രതീക്ഷിച്ച് ഇന്ന് വിളക്ക് കത്തിച്ചിട്ടില്ല. നിലമൊക്കെ തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്. നിങ്ങൾക്ക് എവിടെവെച്ചും നമസ്കരിക്കാം" എന്നായിരുന്നു വീട്ടുകാരുടെ സ്നേഹപൂർവമായ പ്രതികരണം.വീട്ടിലെത്തിയ അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും യാതൊരു മടിയും കൂടാതെ പ്രാർത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കി. തുടർന്ന് അധ്യാപകരും കുട്ടികളും ഒരുമിച്ച് വീട്ടിൽ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്.

പെരിങ്ങത്തൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹിന്ദി അധ്യാപിക വിജിഷ ടീച്ചറാണ് ഈ വീടിന്റെ ഗൃഹനാഥ. ഭർത്താവ് അൽ മദീന സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയാണ്.

സംഭവത്തിന്റെ അനുഭവം ചൊക്ലി ഓറിയന്റൽ ഹൈസ്കൂളിലെ സാലിഹ് മാസ്റ്റർ പെരിങ്ങത്തൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന പ്രവണതകൾക്കിടയിൽ പരസ്പര വിശ്വാസവും ആദരവും സ്നേഹവും ഉയർത്തിപ്പിടിക്കുന്ന ഈ കുടുംബത്തിന്റെ പ്രവൃത്തി വലിയ ചർച്ചയായി.

> English Summary: A family opened the door of humanity beyond the boundaries of religion. The generosity of Vijisha Teacher and her family, who opened their own house for a teacher and students who came seeking a place for Maghrib prayer during the Chokli sub-district school Kalolsavam, is now gaining attention on social media. The incident has become a beautiful message of religious harmony and mutual love. The incident happened during the Chokli sub-district school Kalolsavam at Olavillam Ramakrishna High School. As there was no mosque nearby, Rasmina Teacher of NAM School and students were looking for a place to pray when Maghrib prayer time came. They then reached the house 'Neeranjanam' near the fifth venue where Arabic competitions were being held and asked for prayer facility. But the reply from the family literally surprised them. "Expecting someone to come to pray, we have not lit the lamp today. The floor has been mopped and cleaned. You can pray anywhere," was the loving response of the family. They provided prayer facility without any hesitation. The teachers and children then prayed together in the house and returned. Vijisha Teacher, Hindi teacher at Peringathur Sirajul Huda English Medium School, is the head of this house. Her husband works at Al Madina Supermarket. The incident gained more attention after Salih Master of Chokli Oriental High School shared the experience on Peringathur social media. Amidst tendencies to divide people in the name of religion, this family's act upholding mutual trust, respect and love has become a big discussion.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391369/chokli-vijisha-teacher-home-maghrib-prayer-harmony)