---
title: "ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ബാങ്ക് എക്കൗണ്ടുകൾ നൽകി ; പന്ന്യന്നൂർ, മൊകേരി സ്വദേശികളടക്കം 4 പേർക്കെതിരെ കേസ്"
english_title: "Online Fraud Bank Accounts Panoor 4 Booked Mule Accounts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391356/online-fraud-bank-accounts-panoor-4-booked"
published_at: "2026-11-12T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5d3c16f8c8_online-fraud-bank-accounts-panoor-4-booked.jpg"
keywords: ["Online Fraud Kerala", "Mule Bank Account", "Panoor Police", "Chokli Kolavallur Police", "Cyber Fraud"]
---

# ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ബാങ്ക് എക്കൗണ്ടുകൾ നൽകി ; പന്ന്യന്നൂർ, മൊകേരി സ്വദേശികളടക്കം 4 പേർക്കെതിരെ കേസ്

> **Lead Summary:** പാനൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ വിട്ടു നൽകിയെന്ന പരാതിയിൽ പാനൂർ മേഖലയിൽ നാല് പേർക്കെതിരെ പൊലിസ് കേസെടുത്തു. പുല്ലൂക്കര സ്വദേശി കെ. റാഷിദ് , തുവ്വക്കുന്ന് കണ്ണംകോട് സ്വദേശി മുഹമ്മദ് അഫ്ലാഹ് , മൊകേരി സ്വദേശി മുഹമ്മദ് ഷാഹിൽ, പന്ന്യന്നൂർ സ്വദേശി കെ.കെ തിലകൻ എന്നിവർക്കെതിരെ യാണ് ചൊക്ലി, കൊളവല്ലൂർ, പാനൂർ പൊലിസ് കേസെടുത്തത്.

## Article Content

പാനൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ വിട്ടു നൽകിയെന്ന പരാതിയിൽ പാനൂർ മേഖലയിൽ നാല് പേർക്കെതിരെ പൊലിസ് കേസെടുത്തു. പുല്ലൂക്കര സ്വദേശി കെ. റാഷിദ് , തുവ്വക്കുന്ന് കണ്ണംകോട് സ്വദേശി മുഹമ്മദ് അഫ്ലാഹ് , മൊകേരി സ്വദേശി മുഹമ്മദ് ഷാഹിൽ, പന്ന്യന്നൂർ സ്വദേശി കെ.കെ തിലകൻ എന്നിവർക്കെതിരെ യാണ് ചൊക്ലി, കൊളവല്ലൂർ, പാനൂർ പൊലിസ് കേസെടുത്തത്.

റാഷിദ് ബാങ്ക് അക്കൗണ്ടും എ.ടി.എം കാർഡും പിൻ നമ്പറും തട്ടിപ്പ് സംഘത്തിന് കൈമാറിയതിലൂടെ 2.27 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായാണ് കേസ്. ഇതിന് 5,000 രൂപ കമ്മീഷൻ ലഭിച്ചതായും പൊലിസിനോട് റാഷിദ് പറഞ്ഞു. റാഷിദ് ബാങ്ക് അക്കൗണ്ട് കൈമാറിയ തലശ്ശേരി സ്വദേശി സുബൈറിനെതിരെയും ചൊക്ലി പൊലിസ് കേസെടുത്തിട്ടുണ്ട്.

മറ്റൊരു കേസിൽ മുഹമ്മദ് അഫ്ലാഹിന്റെ അക്കൗണ്ട് വഴി 7.60 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. അക്കൗണ്ടിലെത്തിയ പണം പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊളവല്ലൂർ പൊലിസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ, ബാങ്ക് പാസ്ബുക്ക്, എ.ടി.എം കാർഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.

മൊകേരി സ്വദേശി മുഹമ്മദ് ഷാഹിലിന്റെയും, പന്ന്യന്നൂർ സ്വദേശി കെ.കെ തിലകന്റെയും വീട്ടിൽ പാനൂർ പൊലിസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ, ബാങ്ക് പാസ് ബുക്ക് എന്നിവ കസ്റ്റഡിയിലെടുത്തു. സൈബർ പൊലിസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 112-ാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്.

English Summary: Police in Panoor region have registered cases against four people for allegedly giving their bank accounts to be misused for online financial fraud. Cases have been registered by Chokli, Kolavallur and Panoor police against K. Rashid (38) of Pullukkara, Mohammed Aflah (19) of Thuvvakkunnu Kannamkode, Mohammed Shahil (20) of Mokeri, and K.K. Thilakan (61) of Pannyannur. The case is that transactions worth Rs 2.27 lakh took place after Rashid handed over his bank account, ATM card and PIN number to the fraud gang. Rashid told police that he received Rs 5,000 commission for this. Chokli police have also registered a case against Thalassery native Subair to whom Rashid handed over the bank account. In another case, the complaint is that online fraud worth Rs 7.60 lakh was committed through Mohammed Aflah's account. It was also found that the money that reached the account was withdrawn. Kolavallur police seized mobile phone, bank passbook and ATM card during inspection. Panoor police seized mobile phones and bank passbooks from the houses of Mohammed Shahil of Mokeri and K.K. Thilakan of Pannyannur. Police action is based on information received from Cyber Police. Investigation is continuing after registering cases under Section 112 of Bharatiya Nyaya Sanhita.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391356/online-fraud-bank-accounts-panoor-4-booked)