---
title: "എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് 1 മുതൽ 30 വരെ പരീക്ഷ"
english_title: "SSLC Exam Dates Announced March 1 to 30 Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391342/sslc-exam-dates-announced-march-1-to-30-kerala"
published_at: "2026-11-12T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5be5167b8b_Untitled-8_copy.jpg"
keywords: ["SSLC Exam 2027", "Kerala SSLC Dates", "Higher Secondary Exam", "Kerala Education", "SSLC Result"]
---

# എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് 1 മുതൽ 30 വരെ പരീക്ഷ

> **Lead Summary:** എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്ന് മുതൽ മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. 8/03/2027 തിങ്കളാഴ്ച നടക്കുന്ന പരീക്ഷ ഒഴികെ മറ്റെല്ലാ പരീക്ഷകളും രാവിലെ 9.30 നാണ് ആരംഭിക്കുന്നത്. 8ാം തിയതി പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും തുടങ്ങുക.

## Article Content

എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്ന് മുതൽ മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. 8/03/2027 തിങ്കളാഴ്ച നടക്കുന്ന പരീക്ഷ ഒഴികെ മറ്റെല്ലാ പരീക്ഷകളും രാവിലെ 9.30 നാണ് ആരംഭിക്കുന്നത്. 8ാം തിയതി പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും തുടങ്ങുക.

നിലവിൽ ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാ കേന്ദ്രങ്ങൾ ഉൾപ്പടെ ആകെ 3049 പരീക്ഷാകേന്ദ്രങ്ങളാണ് എസ്എസ്എൽസിക്ക് ഉള്ളത്. ഗൾഫിലും ലക്ഷദ്വീപിലും ഏഴ് പരീക്ഷാ കേന്ദ്രങ്ങൾ വീതം അനുവദിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 4,25,000 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിച്ച് 15ന് സമാപിക്കും. മോഡൽ പരീക്ഷ 16/2/2027ന് ആരംഭിച്ച് 20/2/2027ന് അവസാനിക്കും.

എസ്എസ്എൽസി മൂല്യനിർണയം 05/04/2027 മുതൽ 27/04/2027 വരെയാണ്. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. അതേസമയം മാർച്ച് രണ്ട് മുതൽ 30 വരെയാണ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി, കേരള കലാമണ്ഡലം പരീക്ഷകൾ നടക്കുക. ഒന്നും രണ്ടും വർഷ പരീക്ഷകൾ ഒരുമിച്ചാണ് നടക്കുക.

മാർച്ച് 12, 30 തീയതികളിൽ മാത്രം ഉച്ചയ്ക്ക് 2 മണിക്കും ബാക്കി ദിവസങ്ങളിൽ രാവിലെ 9.30 നും പരീക്ഷ ആരംഭിക്കും. ഹയർസെക്കൻഡറി ഫലം മെയ് 15ന് പ്രഖ്യാപിക്കും. ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. 18ന് ക്രിസ്മസ് ആഘോഷത്തോടുകൂടി അവധിക്കായി സ്കൂളുകൾ അടയ്ക്കും. 10 ദിവസത്തെ അവധിക്ക് ശേഷം 28ന് സ്കൂൾ തുറക്കും.

English Summary: SSLC exam dates have been announced. The exams will be held from March 1 to March 30. Results will be announced in the first week of May. Except for the exam on Monday 8/03/2027, all other exams will start at 9.30 AM. The exam on the 8th will start at 2 PM. At present, there are a total of 3049 examination centres for SSLC including Gulf and Lakshadweep examination centres. Seven examination centres each have been allotted in Gulf and Lakshadweep. About 4,25,000 students from all categories will appear for the SSLC exam. SSLC IT practical exam will start on February 1 and end on 15th. Model exam will start on 16/2/2027 and end on 20/2/2027. SSLC valuation is from 05/04/2027 to 27/04/2027. Results will be announced in the first week of May. Meanwhile, Higher Secondary, Vocational Higher Secondary and Kerala Kalamandalam exams will be held from March 2 to 30. First and second year exams will be held together. Exams will start at 2 PM only on March 12 and 30, and at 9.30 AM on other days. Higher Secondary results will be announced on May 15. Christmas exams will be held from December 8 to 17. Schools will close for vacation on 18th with Christmas celebrations. After 10 days vacation, schools will reopen on 28th.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391342/sslc-exam-dates-announced-march-1-to-30-kerala)