---
title: "മെസിയുടെ പേരിൽ തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാം; അനുമതി നൽകി ​ഗവർണർ"
english_title: "Messi Fraud Case Governor Sanction Prosecute V Abdurahiman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391333/messi-fraud-case-governor-sanction-v-abdurahiman"
published_at: "2026-11-12T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5a9bef0dce_Untitled-6_copy.jpg"
keywords: ["Messi Kerala Fraud", "V Abdurahiman", "Governor Sanction", "Reporter Broadcasting", "Kerala Sports Scam"]
---

# മെസിയുടെ പേരിൽ തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാം; അനുമതി നൽകി ​ഗവർണർ

> **Lead Summary:** ഫുട്ബോൾ ഇതി​ഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വിശ്വസിപ്പിച്ച് സ്പോൺസർഷിപ്പ് വിവാദത്തിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകി. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഫയൽ ഗവർണർ അംഗീകരിക്കുകയായിരുന്നു.

## Article Content

ഫുട്ബോൾ ഇതി​ഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വിശ്വസിപ്പിച്ച് സ്പോൺസർഷിപ്പ് വിവാദത്തിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകി. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഫയൽ ഗവർണർ അംഗീകരിക്കുകയായിരുന്നു.

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തട്ടിപ്പ് നടക്കുമ്പോൾ അബ്ദുറഹ്മാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമം 17 എ പ്രകാരം പ്രോസിക്യൂഷന് മുൻകൂർ അനുമതി ആവശ്യമായിരുന്നു.

English Summary: Governor has given prosecution sanction to arraign former minister V. Abdurahiman as accused in the sponsorship controversy over bringing football legend Lionel Messi to Kerala. The Governor approved the file granting permission to register a case under the Prevention of Corruption Act in connection with the fraud case of promising to bring Messi to Kerala. The Special Investigation Team (SIT) had found huge irregularities and conspiracy in awarding the sponsorship contract related to bringing Messi and the Argentina team to Kerala. The investigation team found that Abdurahiman, while minister, misused his official position to make undue financial gain to Reporter Broadcasting Company without following tender procedures. Anto Augustin, Reporter Company, Abdurahiman's former private secretary C. Satyapalan, former Sports Council President U. Sharafali are the other accused in the case. Since Abdurahiman was a minister when the fraud took place, prior sanction for prosecution was required under Section 17A of the Prevention of Corruption Act.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391333/messi-fraud-case-governor-sanction-v-abdurahiman)