---
title: "സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചതിന് യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി കണ്ണൂർ സ്വദേശി മുഹമ്മദ് ഷമീർ അറസ്റ്റിൽ"
english_title: "Thoppi Associate Arrested Manjeri Case Woman Insult Social Media"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391327/thoppi-associate-mohammed-shameer-arrested-manjeri"
published_at: "2026-11-12T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af599c6d30bc_Untitled-5_copy.jpg"
keywords: ["Thoppi YouTuber", "Mohammed Shameer Arrest", "Manjeri Police", "Social Media Abuse Case", "Kerala Cyber Case"]
---

# സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചതിന് യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി കണ്ണൂർ സ്വദേശി മുഹമ്മദ് ഷമീർ അറസ്റ്റിൽ

> **Lead Summary:** സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീർ അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കണ്ണൂർ അഴീക്കോട് സ്വദേശിയായ മുഹമ്മദ് ഷമീറിനെ വളപട്ടണത്തുനിന്നാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.

## Article Content

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീർ അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കണ്ണൂർ അഴീക്കോട് സ്വദേശിയായ മുഹമ്മദ് ഷമീറിനെ വളപട്ടണത്തുനിന്നാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ് കേസ്.മഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ തൊപ്പി ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തൊപ്പിയും ഷമീറും നേരത്തെ തെറ്റിപ്പിരിഞ്ഞിരുന്നു. തുടർന്ന് ഇരുവരും പരസ്പരം ലഹരി ഉപയോഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.ഈ കേസിൽ ഒന്നാം പ്രതിയായ തൊപ്പിക്ക് നേരത്തെ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

English Summary: In Malappuram, Mohammed Shameer (24), a native of Azhikode in Kannur and associate of YouTuber Thoppi, was arrested in a case of insulting women through social media. Manjeri police arrested him. The accused was produced in court and remanded. Mohammed Shameer was arrested by Manjeri police from Valapattanam. The accused produced in court was remanded to Perinthalmanna sub-jail. The case is for displaying photos and videos of a young woman without permission through YouTube live streaming and making abusive remarks. Police have registered a case against four people including Thoppi on the complaint of a Manjeri native woman. Following disputes over sharing income, Thoppi and Shameer had earlier parted ways. Then both raised serious allegations against each other like drug use, spreading obscene visuals and filed complaints with cyber police. In this case, the first accused Thoppi was earlier granted anticipatory bail by the Kerala High Court.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391327/thoppi-associate-mohammed-shameer-arrested-manjeri)