---
title: "തളിപ്പറമ്പ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ്  ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും റവന്യൂ മന്ത്രി നിർവഹിച്ചു"
english_title: "Taliparamba Investment Innovation Meet Logo Launch Revenue Minister"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391306/taliparamba-investment-innovation-meet-logo-launch"
published_at: "2026-11-12T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5769ed01ee_Untitled-3_copy.jpg"
keywords: ["Taliparamba Investment Meet", "Innovation Meet 2027", "AP Anilkumar", "Taliparamba Development", "Kerala Industry"]
---

# തളിപ്പറമ്പ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ്  ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും റവന്യൂ മന്ത്രി നിർവഹിച്ചു

> **Lead Summary:** കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കാൻ നിയമഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027ന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കാൻ നിയമഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027ന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ നടന്ന പരിപാടിയിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. അധ്യക്ഷതനായി. 2027ൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് കേരളത്തിന് മാതൃകയാകുമെന്നും ഇതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും എം എൽ എ പറഞ്ഞു.

തളിപ്പറമ്പ് നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കൽ, പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

നഗരസഭാ ചെയർമാൻ പി.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, മാർക്കറ്റ്‌ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, വ്യവസായ ഓഫീസർ ലെനിഷ്, ആർ.ഡി.ഒ. ഓഫീസ് സീനിയർ സൂപ്രണ്ട് എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സംരംഭകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

English Summary: Revenue Minister A.P. Anilkumar said that all facilities and support needed to start industrial enterprises in Kerala will be ensured. He said that amending the law to solve the space constraint for starting industrial establishments is under consideration. The minister was speaking after launching the logo and inaugurating the website of Investment and Innovation Meet 2027 held at Taliparamba. T.K. Govindan Master MLA presided over the function held at Taliparamba Happiness Square. The MLA said that the Investment and Innovation Meet to be held in 2027 will be a model for Kerala and many employment opportunities will be created through it. The aim of the project is comprehensive development of Taliparamba constituency, creating industry-friendly atmosphere, ensuring new employment opportunities. Municipal Chairman P.K. Subair, Block Panchayat President Jessy Shiji Vattakkatt, Marketfed Chairman Adv. Sony Sebastian, Industries Officer Lenish, RDO Office Senior Superintendent S. Sivaprasad spoke. Entrepreneurs, people's representatives, public workers participated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391306/taliparamba-investment-innovation-meet-logo-launch)