---
title: "'കാഴ്ച മങ്ങും മുമ്പേ' ; ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 14 മുതൽ 30 വരെ സൗജന്യ ഡയബറ്റിക്ക്  റെറ്റിനോപ്പതി ക്യാമ്പുമായി കോംട്രസ്റ്റ്"
english_title: "Comtrust Free Diabetic Retinopathy Camp Thalassery World Diabetes Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391303/comtrust-free-diabetic-retinopathy-camp-thalassery"
published_at: "2026-11-12T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af57142e9210_comtrust-free-diabetic-retinopathy-camp-thalassery.jpg"
keywords: ["Comtrust Eye Hospital", "Diabetic Retinopathy Camp", "World Diabetes Day", "Thalassery Free Eye Camp", "Diabetes Eye Checkup"]
---

# 'കാഴ്ച മങ്ങും മുമ്പേ' ; ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 14 മുതൽ 30 വരെ സൗജന്യ ഡയബറ്റിക്ക്  റെറ്റിനോപ്പതി ക്യാമ്പുമായി കോംട്രസ്റ്റ്

> **Lead Summary:** ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 മുതൽ 30 വരെ തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ പ്രമേഹരോഗികൾക്കായി സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും.

## Article Content

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 മുതൽ 30 വരെ തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ പ്രമേഹരോഗികൾക്കായി സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പ്രമേഹരോഗികൾക്ക് വിദഗ്ദ റെറ്റിന ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭ്യമാക്കും. തുടർചികിത്സകൾ ആവശ്യമായി വരുന്നവർക്ക് സൗജന്യ നിരക്കിൽ ചികിത്സാ സേവനങ്ങളും ലഭ്യമാക്കുന്നതാണ്.

ദീർഘകാലമായി രക്തത്തിലെ ഉയർന്ന പഞ്ചസാര കണ്ണിന്റെ പിൻഭാഗത്തുള്ള റെറ്റിനയിലെ ചെറുരക്തക്കുഴലുകളെ ഗുരുതരമായി ബാധിക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. തുടക്കത്തിൽ കണ്ടെത്തിയാൽ കൃത്യമായ തുടർചികിത്സയിലൂടെയും പ്രമേഹനിയന്ത്രണത്തിലൂടെയും കാഴ്ചയെ സംരക്ഷിക്കാം.

ഡയബറ്റിക് റെറ്റിനോപ്പതി പരിശോധനാ ക്യാമ്പിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്ത് സൗജന്യമായി ഡോക്ടറെ കാണാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. സിമി മനോജ് കുമാർ, ജനറൽ മാനേജർ ജയ്സൺ തോമസ്, കെ.വി അരവിന്ദാക്ഷൻ എന്നിവർ അറിയിച്ചു.

ബുക്കിംഗിന്

Ph: 0490-2306500,

Mob: 9567296590.

English Summary: In connection with World Diabetes Day, a free diabetic retinopathy eye examination camp for diabetic patients will be organized from November 14 to 30 at Thalassery Comtrust Eye Hospital. Diabetic patients who register in advance will get free service of expert retina doctors. Those who need further treatment will also get treatment services at free rates. Long-term high blood sugar seriously affects the small blood vessels in the retina at the back of the eye and causes loss of vision. If detected early, vision can be protected through proper follow-up treatment and diabetes control. Medical Director Dr. Simi Manoj Kumar, General Manager Jason Thomas, K.V. Aravindakshan informed that those who want to participate in the diabetic retinopathy screening camp should book in advance and utilize this opportunity to see the doctor for free. For booking Ph: 0490-2306500, Mob: 9567296590.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391303/comtrust-free-diabetic-retinopathy-camp-thalassery)