---
title: "നാടക് കണ്ണൂർ ജില്ലാ സമ്മേളനത്തിന് നാളെ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമാകും ; ത്രിദിന സമ്മേളനത്തിൽ വിവിധ നാടകങ്ങൾ പ്രദർശിപ്പിക്കും"
english_title: "Natak Kannur District Conference Chokli Ramavilasam School Three Days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391289/natak-kannur-district-conference-chokli-three-days"
published_at: "2026-11-12T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af56384ca86e_natak-kannur-district-conference-chokli-three-days.jpg"
keywords: ["Natak Kannur", "Chokli Ramavilasam", "Theatre Conference Kerala", "Drama Festival", "Koothuparamba"]
---

# നാടക് കണ്ണൂർ ജില്ലാ സമ്മേളനത്തിന് നാളെ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമാകും ; ത്രിദിന സമ്മേളനത്തിൽ വിവിധ നാടകങ്ങൾ പ്രദർശിപ്പിക്കും

> **Lead Summary:** ചൊക്ലി: നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ (നെറ്റ് വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ഏക്ടിവിസ്റ്റ് കേരള) മൂന്നാമത് കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 13, 14, 15 തിയ്യതി യിൽ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.13 ന് തിയറ്റർ മാർച്ചും

## Article Content

ചൊക്ലി: നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ (നെറ്റ് വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ഏക്ടിവിസ്റ്റ് കേരള) മൂന്നാമത് കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 13, 14, 15 തിയ്യതി യിൽ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.13 ന് തിയറ്റർ മാർച്ചും

'മാറുന്ന ലോകവും മാറാത്ത ചിന്തകളും'എന്ന വിഷയത്തിൽ സംവാദവും നടക്കും.എം എൻ കാരശ്ശേരി, കെ ടി കുഞ്ഞിക്കണ്ണൻ, ആർ യൂസഫ് എന്നിവർ പങ്കെടുക്കും.ജെ. ശൈലജ (നാടക് സംസ്ഥാന സെക്രട്ടറി)മോഡറേറ്റർ ആവും.സമ്മേളനം കൂത്തുപറമ്പ് എം എൽ എപി കെ പ്രവീൺ ഉദ്ഘാടനം ചെയ്യും.മല്ലനും മാതേവനും, വിചാരണ, ഉഹുറു , എന്നീ നാടകങ്ങൾ അരങ്ങേറും.രണ്ടാം ദിവസംനവംബർ 14 ന്

നാടക പ്രവർത്തകരുടെ സംഗമവും 'സാംസ്കാരിക ഇടങ്ങളും സ്ത്രീകളും 'എന്ന വിഷയത്തിൽ സെമിനാറും ഉണ്ടാവും. സംഗമം മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. സെമിനാർ ജെ. ശൈലജ ഉദ്ഘാടനം ചെയ്യും.സിന്ധു കിഴക്കാനിയിൽ സെമിനാറിൽ സംസാരിക്കും. വിശിഷ്ടാതിഥിയായി മാഹി മുൻ എം.എൽ.എ രമേശൻ പറമ്പത്ത് പങ്കെടുക്കും. തുടർന്ന്കവിയൂർ രാജൻ സ്മാരക വായനശാല

പ്രവർത്തകരുടെ യോഗ ഡാൻസും,കോഴിക്കോട് സബർമതി തിയ്യറ്റർ വില്ലേജ് അവതരിപ്പിക്കുന്നഒരു 'കോയിക്കോടൻ ഹൽവ' എന്ന നാടകവും ഉണ്ടാവും. തുടർന്ന് നരീക്കോട് പൊതുജന ഗ്രന്ഥാലയം വനിതാവേദിയുടെ 'വീരവേൽ വെട്രി വേൽ' എന്ന മ്യൂസിക്കൽ ഫ്യൂഷൻ ഡ്രാമയും അരങ്ങേറും.

മൂന്നാം ദിവസം നവംബർ പതിനഞ്ചിന് പ്രതിനിധി സമ്മേളനം നാടകിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം സമാപന സമ്മേളനം തലശ്ശേരി എം എൽ എ കാരായി രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മാഹി നാടകപ്പുരയുടെ രാജശേരൻ ഓണം തുരുത്ത് പ്രതിഭാ പുരസ്ക്കാരം നേടിയ സവ്യസാചിക്ക് നൽകും. നാടക സിനിമാ മേഖലയിലെ പ്രമുഖർ സമ്മേളന പരിപാടികളിൽ പങ്കെടുക്കും.

വൈകുന്നേരം 7 മണിക്ക് ലിറ്റിൽ എര്‍ത്ത് സ്കൂൾ ഓഫ് തീയേറ്റേർ പാലക്കാട് അവതരിപ്പിക്കുന്ന

'കുഹു ' നാടകവും ഉണ്ടായിരിക്കും.

വാർത്താ സമ്മേളനത്തിൽ

സ്വാഗതസംഘം ചെയർമാൻ എൻ അനൂപ്,നാടക് ജില്ലാ സെക്രട്ടറി പ്രകാശൻ ചെങ്ങൽ,ജില്ലാ പ്രസിഡണ്ട് ടിടി വേണുഗോപാലൻ,

ജില്ലാ ട്രഷറർ വി പി രാജൻ,സംസ്ഥാന കമ്മിറ്റി അംഗം എൻ രഘുനാഥ് സ്വാഗതസംഘം ജനറൽ കൺവീനർ

ടി ടി മോഹനൻ ജില്ലാ കമ്മിറ്റി അംഗം വിനോദ് നരോത്ത്,തലശ്ശേരി മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ കതിരൂർ,

മേഖലാ പ്രസിഡണ്ട് എൻ ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391289/natak-kannur-district-conference-chokli-three-days)