---
title: "ഓൺലൈൻ തട്ടിപ്പ് സംഘത്തിന് ബാങ്ക് എക്കൗണ്ട് നൽകി പണം സ്വീകരിച്ച വളയം സ്വദേശി ക്കെതിരെ കേസ്"
english_title: "Valayam Youth Arrested Online Fraud Bank Account Commission"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391268/valayam-youth-arrested-online-fraud-bank-account"
published_at: "2026-11-12T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af543c3ac445_valayam-youth-arrested-online-fraud-bank-account.jpg"
keywords: ["Valayam Fraud Arrest", "Online Fraud Kerala", "Bank Account Fraud", "Cyber Crime", "Valayam Police"]
---

# ഓൺലൈൻ തട്ടിപ്പ് സംഘത്തിന് ബാങ്ക് എക്കൗണ്ട് നൽകി പണം സ്വീകരിച്ച വളയം സ്വദേശി ക്കെതിരെ കേസ്

> **Lead Summary:** വളയം: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി അന്യായമായി പണം സമ്പാദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. വളയം കുറ്റിക്കാട് മീത്തലെ വരയാലിൽ എം.വി അശ്വിൻജിത്തിനെതിരെ ആണ് വളയം പൊലീസ് കേസെടുത്തത്. സൈബർ ഓപ്പറേഷൻസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

## Article Content

വളയം: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി അന്യായമായി പണം സമ്പാദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. വളയം കുറ്റിക്കാട് മീത്തലെ വരയാലിൽ എം.വി അശ്വിൻജിത്തിനെതിരെ ആണ് വളയം പൊലീസ് കേസെടുത്തത്. സൈബർ ഓപ്പറേഷൻസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പ്രതിയുടെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്) വാണിമേൽ ശാഖയിലെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ആയഞ്ചേരി സ്വദേശിയായ അനുനന്ദ് എന്നയാളുടെ ആവശ്യപ്രകാരം പ്രതി തന്റെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുകയായിരുന്നു. ഈ അക്കൗണ്ടിലേക്ക് എത്തിയ 3,43,000 രൂപയിൽ നിന്നും 3,40,000 രൂപ ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് കമ്മീഷൻ വാങ്ങി നൽകിയതായി പൊലീസ് കണ്ടെത്തി.

സംഘടിതമായി കുറ്റകൃത്യം ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 112 പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വളയം എസ്.ഐ. ഗിരിരാജ് ഡി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയുടെ പക്കൽ നിന്നും ബാങ്ക് പാസ്ബുക്കും എ.ടി.എം. കാർഡും പൊലീസ് കസ്റ്റഡിയിലെടുത്തു.

English Summary: A youth has been arrested in Valayam for earning money illegally by committing fraud using online systems. Ashwinjith M.V. (21) of Varayalil, Meethale, Kuttikkad, Valayam was arrested by Valayam police on the basis of information received from Cyber Operations. Investigation centred on his account at the Kerala State Co-operative Bank (Kerala Bank), Vanimel branch revealed the fraud. At the request of a person named Anunand from Ayancheri, the accused had given his bank account number. Police found that out of Rs 3,43,000 that came into this account, Rs 3,40,000 was withdrawn using a cheque and handed over after taking commission. A case has been registered under Section 112 of the Bharatiya Nyaya Sanhita (BNS) for organised crime. A team led by Valayam SI Giriraj D. arrested the accused. Bank passbook and ATM card were taken into custody from the accused.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391268/valayam-youth-arrested-online-fraud-bank-account)